Sunday, March 15, 2026 Last Updated 36 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 04.09 PM

' രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സ്വപ്‌നസാക്ഷാത്കാരം' ; കുറിപ്പുമായി ബേസില്‍- നന്ദി പറഞ്ഞ് അഖില്‍ സത്യന്‍

basil, mohanlal
photo-www.instagram.com/ibasiljoseph/

' ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫ്. പ്രശസ്തരായ രണ്ട് ' ഇതിഹാസങ്ങള്‍ക്കൊപ്പം' പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്‌നം യാഥാര്‍ഥ്യമായതുപോലെ ആയിരുന്നുവെന്ന് ബേസില്‍ ജോസഫ് കുറിച്ചു. ചിത്രത്തിന്റെ ഭാഗമായതില്‍ ബേസിലിന് ചീഫ് അസോസിയേറ്റ് ഡയറക്ടറായ അഖില്‍ സത്യന്‍ നന്ദി അറിയിച്ചു.

'ഈ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരംപോലെയായിരുന്നു. എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളില്‍ ഭൂരിഭാഗവും ഈ കൂട്ടുകെട്ടിന്റേതായിരുന്നു. അതൊരു നൊസ്റ്റാള്‍ജിയയാണ്. വര്‍ഷങ്ങള്‍ക്കുശേഷം, അവരുടെ 'ഹൃദയപൂര്‍വ്വം' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ കഴിഞ്ഞതുപോലും വലിയ ബഹുമതിയായിരുന്നു. സത്യന്‍ അന്തിക്കാട് സാറിനും മോഹന്‍ലാല്‍ സാറിനും അനൂപ് സത്യനും നന്ദി', എന്നായിരുന്നു ബേസിലിന്റെ കുറിപ്പ്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ഒപ്പമുളള ചിത്രവും ബേസില്‍ പങ്കുവെച്ചു.

' ബേസില്‍, താങ്കളുടെ കൂടെ പ്രവര്‍ത്തിക്കുന്നത് വളരെ രസകരമായിരുന്നു. ' ഹൃദയപൂര്‍വ്വ' ത്തിന്റെ ഭാഗമായതിന് നന്ദി', എന്നായിരുന്നു ബേസിലിന്റെ പോസ്റ്റിന് താഴെ കമന്റായി അഖില്‍ സത്യന്‍ കുറിച്ചത്. ' ആ ' റൂമര്‍' പുറത്തുവിട്ട മനുഷ്യനും നന്ദി' , എന്നും അനൂപ് കമന്റില്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW