Saturday, March 14, 2026 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 10.12 AM

ഈ അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്തുവരുന്നത് കറുത്ത ലാവ, അത്ഭുത പ്രതിഭാസത്തിന് പിന്നില്‍

volcano, lava, natrocarbonatite

സാധാരണയായി അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് തീക്കനല്‍ പോലെയാണ് ലാവ ഒഴുകുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഗ്‌നിപര്‍വതമുണ്ട്. ഈ അഗ്‌നിപര്‍വതത്തില്‍ നിന്ന് സ്‌ഫോടനത്തിനു ശേഷം പുറത്തുവരുന്നത് കറുത്തനിറത്തില്‍ കരിഓയില്‍ പോലുള്ള ദ്രാവകമാണ്.

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയയിലെ ഓല്‍ ഡോയിന്യോ ലെംഗായ് അഗ്‌നിപര്‍വതത്തിലാണ് ഈ പ്രതിഭാസം. കാര്‍ബണ്‍ അധിഷ്ഠിത ലാവ അഥവാ നാട്രോകാര്‍ബൊണറ്റൈറ്റ് ലാവയാണ് ഈ അഗ്‌നിപര്‍വതത്തില്‍ നിന്നൊഴുകുന്നത്. സാധാരണ അഗ്‌നിപര്‍വതങ്ങളുടെ ലാവയ്ക്കു താപനില കൂടുതലാണ്. എന്നാല്‍, നാട്രോകാര്‍ബൊണറ്റൈറ്റ് ലാവ ഉരുകാന്‍ ഇത്രയധികം ചൂടു വേണ്ട. 2009 ല്‍ ഈ ലാവയില്‍ വീണ ഒരാള്‍ കാര്യമായി പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ഈ അഗ്‌നിപര്‍വതത്തിന് ശക്തമായി പൊട്ടിത്തെറിക്കാനുള്ള ശേഷിയുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

ലാവയില്‍ ധാരാളം കാര്‍ബണ്‍ ഡയോക്‌സൈഡ് അടങ്ങിയിട്ടുള്ളതും തീവ്രത കൂട്ടുന്ന ഘടകമാണ്. ഭൂമിയുടെ രണ്ടാംപാളിയായ മാന്റിലില്‍ ധാതുക്കള്‍ ഉരുകുന്നതാണ് ഈ സവിശേഷ ലാവയ്ക്കു കാരണം. 2962 മീറ്റര്‍ ഉയരമുള്ള ഈ അഗ്‌നിപര്‍വതത്തിന് 2 അഗ്‌നിമുഖങ്ങളുണ്ട്. വടക്കുദിശയിലെ അഗ്‌നിമുഖത്തു നിന്നു മാത്രമാണ് ലാവ പ്രവഹിക്കുന്നത്.

Ads by Google
Friday 19 Sep 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW