-->
ഭര്‍ത്താവ് വിഘ്‌നേഷ് ശിവന് മനോഹരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. മക്കളായ ഉയിരിനെയും ഉലഗത്തിനെയും വിഘ്‌നേഷ് എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ ആശംസ.
‘ഹാപ്പി 40, എന്റെ ഹൃദയം, എന്റെ വീട്, എന്റെ എല്ലാം, എപ്പോഴും ജന്മദിനാശംസകള്‍ ’എന്നായിരുന്നു നയന്‍താര കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനുതാഴെ വിഘ്‌നേഷിന് ആശംസകളറിയിച്ചെത്തുന്നത്.
2015-ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായത്. വര്‍ഷങ്ങളോളം ഡേറ്റിംഗ് നടത്തിയ ശേഷം, 2022 ജൂണ്‍ 9 ന് മഹാബലിപുരത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണിവര്‍. ഉയിര്‍ രുദ്രോനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നാണ് മക്കളുടെ പേര്. മക്കളുടെ വിശേഷങ്ങളെല്ലാം താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
അതേസമയം ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായെത്തുന്ന ടോകസസിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. നയന്‍താരയെ കുടാതെ കിയാര അദ്വാനി, ഡാരെൽ ഡിസിൽവ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.