Sunday, March 15, 2026 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 01.50 PM

‘‘ഒരു ജീവന്‍ ഉള്ളില്‍ തുടിക്കുമ്പോള്‍ ദേവതയെപ്പോലെ തോന്നുന്നു...’’ രാജകീയ പ്രൗഡിയില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ദുര്‍ഗ്ഗ കൃഷ്ണ; ശരിക്കും അപ്സരസ്സെന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുര്‍ഗ കൃഷ്ണ. ഇപ്പോഴിതാ രാജകീയ പ്രൗഡിയിലുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് ദുര്‍ഗ്ഗ കൃഷ്ണ.
uploads/news/2025/09/801527/Untitled-5.jpg
Durga Krishna (Image Source: Instagram)

തനി നാടൻ മലയാളി മങ്ക എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന മുഖവുമായി മലയാള സിനിമയിലെത്തിയ താരമാണ് ദുര്‍ഗ കൃഷ്ണ. ക്ലാസിക്കല്‍ ഡാന്‍സറായ ദുര്‍ഗ മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് പൃഥ്വിരാജ് സുകുമാരന്‍ നായകനായ വിമാനം എന്ന ചിത്രത്തിലൂടെ ദുര്‍ഗ നായികയായി. പിന്നീടിങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരാന്‍ ദുര്‍ഗ്ഗയ്ക്ക് കഴിഞ്ഞു.
നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള ദുര്‍ഗയുടെ വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് അര്‍ജുനും ദുര്‍ഗയും വിവാഹിതരായത്. അടുത്തിടെ ഭർത്താവ് അർജുനൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കിട്ട് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദുര്‍ഗ്ഗ ആരാധകരുമായി പങ്കുവച്ചിരുന്നു. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദുര്‍ഗ ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴിതാ മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കിടുകയാണ് ദുർഗ കൃഷ്ണ. ‘‘ഒരു ജീവന്‍ ഉള്ളില്‍ തുടിക്കുമ്പോള്‍ ദേവതയെപ്പോലെ തോന്നുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദുര്‍ഗയുടെ ഫോട്ടോഷൂട്ട്. ​ബ്ലാക്ക് ​ബ്രൊക്കേഡ് സാരിയും ആന്റിക് ആഭരണങ്ങളും ധരിച്ച് ഒരു അപ്സരസ്സിനെപ്പോലെയായിരുന്നു ദുര്‍ഗ ഫോട്ടോഷൂട്ടില്‍ തിളങ്ങിയത്. പിന്നിലുള്ള രാധാകൃഷ്ണ വിഗ്രഹവും ചിത്രങ്ങള്‍ക്ക് ഒരു രാജകീയ പ്രൗഡി നല്‍കുന്നുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 18 Sep 2025 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW