Sunday, March 15, 2026 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 01.17 PM

' മറിഞ്ഞു വീഴാതെ ഒരു കുഞ്ഞും നടന്നിട്ടില്ല... ഉയരാന്‍ ശ്രമിക്കാതെ ആരും താഴെ വീഴില്ല' ; റിഷഭ് ഷെട്ടിയെ കണ്ട സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍

uploads/news/2025/09/801515/akhil-marar-rishab-shetty.gif
photo- www.facebook.com/Akhilmarar123

നടനും സംവിധായകനും ബിഗ ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഖില്‍ മാരാര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലാകാറുണ്ട്.

ഇപ്പോള്‍ കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. റിഷഭ് ഷെട്ടിയ്‌ക്കൊപ്പമുളള ചിത്രവും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

'' മറിഞ്ഞു വീഴാതെ ഒരു കുഞ്ഞും നടന്നിട്ടില്ല...

ഉയരാന്‍ ശ്രമിക്കാതെ ആരും താഴെ വീഴില്ല...

ഒന്നും ചെയ്യാതെ ഇരുന്നാല്‍ ശത്രുക്കളും അസൂയാലുക്കളും ആര്‍ക്കും ഉണ്ടാകില്ല..

കാന്താര 2 വിന്റെ അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കാന്‍ റിഷഭ് ഷെട്ടി കൊച്ചിയിലെ സപ്ത സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ പ്രിയപ്പെട്ട രാജാ കൃഷ്ണന്‍ ചേട്ടന്റെ ക്ഷണപ്രകാരം റിഷഭ് ഷെട്ടിയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞ നിമിഷം...സുഹൃത്തും മലയാളിയുമായ ആര്‍ട്ട് ഡയറക്ടര്‍ വിനീഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ ആര്‍ട്ട് എന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു..വിനീഷ് സൃഷ്ടിച്ച മായിക ലോകമാണ് നിങ്ങള്‍ ലോകയില്‍ കണ്ടതും.. '' , എന്നാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ' കാന്താര 2' ഒക്‌ടോബര്‍ 2ന് റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലായി ചിത്രം എത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW