-->
പ്രശസ്ത അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകനെന്ന ലേബലിലാണ് ധ്യാന്‍ ശ്രീനിവാസനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയതെങ്കിലും പിന്നീട് തന്റേതായ ഒരു ഐഡന്റിറ്റി നേടിയെടുക്കാന്‍ താരപുത്രന് കഴിഞ്ഞു. സംവിധായകനായും ധ്യാന്‍ തിളങ്ങിയിട്ടുണ്ട്. പുതുമുഖ സംവിധായകരുടെ പല സിനിമകളിലും ധ്യാനാണ് നായകനാകുന്നത്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്ന നായകനും ധ്യാന്‍ ആണെന്നു തന്നെ പറയാം.
സിനിമകള്‍ പരാജയപ്പെടാറുണ്ടെങ്കിലും ധ്യാന്‍ ശ്രീനിവാസന്‍ ഹിറ്റായി മാറിയത് അഭിമുഖങ്ങളിലൂടെയാണ്. തഗ്ഗ് ഡയലോഗുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ധ്യാനിന് സോഷ്യല്‍മീഡിയ സ്റ്റാറെന്ന വിളിപ്പേരു പോലുമുണ്ട്. അഭിമുഖങ്ങളില്‍ ധ്യാന്‍ പറയുന്ന മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ പതിവിനു വിപരീതമായി ഗൗരവമായി സംസാരിച്ച ധ്യാനിന്റെ അഭിമുഖമാണ് അടുത്തിടെ ചര്‍ച്ചയായി മാറിയത്. പേളി മാണിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുന്ന ധ്യാനിനെ പ്രേക്ഷകര്‍ കണ്ടു.
വളരെ തമാശ രൂപേണയാണ് ധ്യാനുമായുള്ള ഇന്റർവ്യൂ പേര്‍ളി തുടങ്ങിയത്. എന്നാല്‍ അഭിമുഖം അധികം വൈകാതെ ഗൗരവമുള്ളതായി മാറി. തമാശകള്‍ പ്രതീക്ഷിച്ചെത്തിയ വ്യൂവേർസ് കണ്ടത് ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുന്ന ധ്യാനിനെയാണ്. അപൂർവം ഇന്റർവ്യൂകളിലേ ധ്യാൻ അങ്ങനെ സംസാരിച്ചിട്ടുള്ളൂ. പ്രത്യേകിച്ചും പേര്‍ളിക്കൊപ്പം ഇങ്ങനെയൊരു ധ്യാനിനെ ആരും പ്രതീക്ഷിച്ചില്ല.
ഇപ്പോഴിതാ അഭിമുഖത്തില്‍ ഗൗരവമായി സംസാരിച്ചതിനെക്കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ആ സമയത്ത് മനസ്സില്‍ വന്ന കാര്യങ്ങളാണ് സംസാരിച്ചത് എന്നാണ് ധ്യാന്‍ പറഞ്ഞത്. ‘ഈ അടുത്ത് പേളിയുമായുള്ള ഇന്റർവ്യൂവില്‍ വേറൊരു ധ്യാനായിരുന്നു. സത്യം പറഞ്ഞാല്‍ അത് ട്വിസ്റ്റ് ചെയ്ത് കൊണ്ട് പോയത് ധ്യാനാണ്. പ്രീ പ്ലാൻഡ് ആയി ധ്യാനിന്റെ മനസിലുണ്ടായ ആശയത്തെ അവിടെ കൊണ്ട് പോയി പറഞ്ഞതല്ലേ’ എന്നാണ് ഈ അഭിമുഖത്തെപ്പറ്റി അവതാരകന്‍ ചോദിച്ചത്.
ഇതിനാണ് ധ്യാന്‍ മറുപടി നല്‍കിയത്. ‘‘അങ്ങനെയല്ല, സിംഗിള്‍ ഇന്റർവ്യൂകള്‍ ഞാനങ്ങനെ കൊടുക്കാറില്ല. അപ്പോള്‍ വീണയൊക്കെ എന്നെ ബഹിഷ്കരിക്കും. സോഫി ചേച്ചിയും ഞാനും കൂടി ഇന്റർവ്യൂവിന് ഇരിക്കാമെന്നാണ് പ്ലാൻ ചെയ്തത്. അവിടെ പോയപ്പോഴാണ് ലാസ്റ്റ് മിനുട്ട് സോഫി ചേച്ചി ഉണ്ടാവില്ലെന്ന് പറയുന്നതും ഞാൻ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നത്. അപ്പോള്‍ പിന്നെ പേര്‍ളിയുടെ ഒരു പരിപാടിയിലോട്ട് പോകേണ്ട എന്ന രീതിയില്‍ ഞാൻ പറയേണ്ട കാര്യങ്ങളൊക്കെ ഞാൻ ആ വഴിക്ക് കുത്തിക്കയറ്റി. ആ സമയത്ത് ഞാൻ ആലോചിച്ചിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നേയുള്ളൂ...’’ ധ്യാന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
ധ്യാനിന്റെ മറുപടിയ്ക്കും ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ആ ഇന്റർവ്യൂ കണ്ടപ്പോഴേ മനസിലായി ധ്യാൻ പേളിയുടെ ഫേക്ക് ക്യാരക്ടർ തുറന്ന് കാണിച്ചതാണെന്ന്. പേളിയെ ഇഷ്ടമല്ലെന്ന് പുള്ളിയുടെ പെരുമാറ്റത്തില്‍ മനസിലായി. അത് അവരുടെ മുൻപില്‍ ഇരുന്ന് പറയുകയും ചെയ്തു. പേളിയാണെങ്കില്‍ അത് മനസിലാക്കി ഉടനെ വിഷയം മാറ്റി അങ്ങ് കൊണ്ട് പോയി. ഇനി പേളി ധ്യാനിനെ വിളിക്കില്ല. ആകെപ്പാടെ പേളിയെ പറ്റി പൊക്കിപ്പറയാതെ ഉള്ളത് പറഞ്ഞത് ധ്യാൻ മാത്രമാണ്, ‘പേളിയുടെ ഫാൻസ് പറഞ്ഞത് ധ്യാനിന്റെ മറ്റൊരു സെെഡ് കൊണ്ട് വന്നു എന്നാെക്കെയാണ്. ധ്യാൻ അറിഞ്ഞ് കൊണ്ട് തെരഞ്ഞെടുത്ത ഒരു സീരിയസ് ഇന്റർവ്യൂ ഫോർമാറ്റ് ആയിരുന്നു എന്ന് അന്നേ എനിക്ക് മനസിലായിരുന്നു. പക്ഷെ പേളി പ്രതീക്ഷിച്ചത് തഗ് ധ്യാൻ പ്ലസ്+തഗ് പേളി= മില്യണ്‍ വ്യൂസ് എന്നായിരുന്നു...’ എന്നാണ് കമന്റുകള്‍.
തുടക്കത്തില്‍ മികച്ച അഭിപ്രായമായിരുന്നെങ്കിലും അടുത്തിടെയായി പേര്‍ളി മാണിയുടെ അഭിമുഖങ്ങള്‍ക്ക് ഹേറ്റേഴ്സ് കൂടിയിട്ടുണ്ട്. ഗൗരവമില്ലാതെ പേര്‍ളി അഭിമുഖത്തെ കാണുന്നുവെന്നും ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒട്ടും സീരിയസ്സല്ലാതെയാണെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാ ഇന്റർവ്യൂകളിലും ഭർത്താവിനെയും കുട്ടികളെയും കുറിച്ച് പേളി സംസാരിക്കുന്നെന്നും വന്നിരിക്കുന്ന അതിഥിയെക്കുറിച്ച് അറിയുന്നതിനേക്കാള്‍ തന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് പേളിക്ക് ഉത്സാഹമെന്നും വിമർശനങ്ങള്‍ വന്നിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ജനപ്രീതിയുള്ള താരമാണ് പേര്‍ളി. വ്ലോഗുകളും ഷോകളുമെല്ലാമായി കരിയറിലെ തിരക്കുള്‍ക്കൊപ്പം കുടുംബ ജീവിതത്തിനും പ്രധാന്യം കൊടുക്കുന്ന പേര്‍ളിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.