-->
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍മീഡിയയിലെ വൈറല്‍ താരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ രേണു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൗസില്‍ നിന്നും പുറത്തായത്. ബിഗ് ബോസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ രേണുവും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഹൗസിനുളളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രേണുവിന് സാധിച്ചില്ല. വീട്ടില്‍ പോകണമെന്ന രേണുവിന്റെ ആവശ്യം അംഗീകരിച്ച് ബിഗ് ബോസ് അവരെ പുറത്താക്കുക ആയിരുന്നു. ചില മാനസിക ബുദ്ധിമുട്ടുകള്‍ കാരണമാണ് താന്‍ ഷോയില്‍ നിന്നും ഇറങ്ങിയതെന്നായിരുന്നു രേണുവിന്റെ പ്രതികരണം.
ബിഗ് ബോസില്‍ നിന്നും പുറത്തായതിന് ശേഷം വീണ്ടും പൊതുപരിപാടികളില്‍ സജീവമാണ് രേണു സുധി. ഇപ്പോള്‍ രേണുവിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ് ഫാസ്റ്റ് നമ്പറിന് ചുവടുവെക്കുന്ന രേണു സുധിയാണ് വീഡിയോയില്‍.
വീഡിയോ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ രേണുവിനെ അഭിനന്ദിച്ചും പരിഹസിച്ചുമുളള കമന്റുകള്‍ കാണാം. ' മയിലാട്ടം പാത്തിരിക്ക് കനകാട്ടം പാത്തിരിക്ക് ഇത് എന്ന ആട്ടം' , ' ബിഗ് ബോസില്‍ നിന്നും പറഞ്ഞു വിട്ടപ്പോള്‍ പ്രാന്തായെന്ന് തോന്നുന്നു' എന്നൊക്കെയാണ് രേണുവിനെ ട്രോളി ആളുകള്‍ കമന്റിട്ടിരിക്കുന്നത്. 'ഇതു അവരുടെ ലൈഫ് ആണ്.അവര്‍ക്കു ഇഷ്ടം ഉള്ളത് പോലെ അവര്‍ ജീവിക്കട്ടെ. അവര്‍ക്കു ഇഷ്ടമുള്ളത് ഇതാണ് അവരുടെ വരുമാന മാര്‍ഗ്ഗവും ഇതാണെങ്കില്‍ കാണുന്ന നമ്മുക്ക് എന്താണ് പ്രശ്‌നം. so താല്പര്യം ഇല്ലാത്തവര്‍ക്ക് കാണാതിരുന്നു scroll ചെയ്തു പോയാല്‍ പോരെ', എന്നാണ് രേണുവിനെ അനുകൂലിച്ച് ഒരാള്‍ കുറിച്ചത്.