Monday, March 16, 2026 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 10.07 AM

' ബ്ലഡി ബെഗ്ഗര്‍ വലിയ വിജയമാകുമെന്ന് കരുതി, അതിന്റെ സ്വീകാര്യതയില്‍ വിഷമമുണ്ട്' ; കവിന്‍

about, movie

കവിനെ നായകനാക്കി എം ശിവബാലന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് കോമഡി ചിത്രമാണ് ' ബ്ലഡി ബെഗ്ഗര്‍'. ചിത്രത്തിന് തിയേറ്ററില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ മനസുതുറക്കുകയാണ് നടന്‍ കവിന്‍. ബ്ലഡി ബെഗ്ഗര്‍ വിജയമാകാത്തതില്‍ വിഷമമുണ്ടെന്നും സിനിമ കാരണം തെന്നക്കാളും മറ്റുചിലര്‍ക്ക് ഗുണമുണ്ടാകുമെന്ന് കരുതി പക്ഷെ അതൊന്നും നടക്കാതെ വന്നപ്പോള്‍ സങ്കടമായി എന്നും കവിന്‍ പറഞ്ഞു. സുധിര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് കവിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'സ്റ്റാറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത് പക്ഷെ ആ സിനിമ തിയേറ്ററില്‍ കളക്ഷന്‍ നേടിയിരുന്നു അതുകൊണ്ട് ആ സിനിമയുടെ കാര്യത്തില്‍ ഞാന്‍ ഹാപ്പിയാണ്. ബ്ലഡി ബെഗ്ഗര്‍ ഇനിയും വലിയ വിജയമാകുമെന്ന് ഞാന്‍ കരുതി പക്ഷേ അതിന്റെ സ്വീകാര്യതയില്‍ കുറച്ച് വിഷമമുണ്ട്. ആ സിനിമ കാരണം എന്നെക്കാളും മറ്റുചിലര്‍ക്ക് ഗുണമുണ്ടാകുമെന്ന് കരുതി പക്ഷെ അതൊന്നും നടക്കാതെ വന്നപ്പോള്‍ സങ്കടമായി. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. നമ്മള്‍ ഒടിടിയ്ക്ക് ഒരു സിനിമ തിയേറ്ററിന് ഒരു സിനിമ എന്ന തരത്തിലല്ല സിനിമ ചെയ്യുന്നത്. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ നമ്മള്‍ ചെയ്തത് നല്ലൊരു വര്‍ക്ക് ആണല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു, അതൊരു പ്രോത്സാഹന സമ്മാനം പോലെ തോന്നി', കവിന്റെ വാക്കുകള്‍.

ചിത്രത്തില്‍ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിന്‍ എത്തിയത്. അക്ഷയ ഹരിഹരനും അനാര്‍ക്കലിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. മലയാളി താരം സുനില്‍ സുഖദയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW