-->
ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ കൊമ്മാടി സിഗ്നലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികൻ മരിച്ചു. നോർത്ത് ആര്യാട് കൊച്ചുതയ്യിൽ ബാബുരാജ് (60) ആണ് മരിച്ചത്. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.