Sunday, March 15, 2026 Last Updated 39 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 04.38 PM

ഇളയരാജയുടെ പരാതി; അജിത് ചിത്രം ' ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കി

removed, from

കോടതി ഉത്തരവിനെ തുടര്‍ന്ന് അജിത്ത് കുമാറിന്റെ ആക്ഷന്‍ കോമഡി ചിത്രം ' ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തത്. റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കിയത്.

തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. ' ഒത്ത റൂബ തരേന്‍', ' എന്‍ ജോഡി മഞ്ച കുരുവി', ' ഇളമൈ ഇതോ ഇതോ' എന്നീ ഗാനങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.

നിയമപരമായ നടപടികള്‍ക്കിടയിലും ' ഗുഡ് ബാഡ് അഗ്ലി' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയും ലോകമെമ്പാടും 248 കോടി രൂപ നേടുകയും ചെയ്തു. മെയ് 8ന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW