Sunday, March 15, 2026 Last Updated 34 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 12.38 PM

‘‘മൂത്തോനായി അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിക്കുകയെന്നത് വലിയൊരു ടാസ്‌കാണ്; ചുമ്മാ കൊണ്ട് വന്നു നിര്‍ത്തുന്നതിനോട് യോജിക്കുന്നില്ല...’’ ദുല്‍ഖര്‍ സല്‍മാന്‍

ചരിത്രവിജയം നേടി മുന്നേറുകയാണ് ലോക :ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം. ഇപ്പോഴിതാ അടുത്ത സിനിമയില്‍ മൂത്തോനായി മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
'Loka: Chapter 1 Chandra', Mammootty as Moothon, Dulquer Salmaan
Dulquer Salmaan about mammootty as moothon in lokah movie (Image Source: Youtube)

റിലീസായി 19 ദിവസം പിന്നിടുമ്പോള്‍ 250 കോടി ക്ലബ്ബിലേക്ക് എത്തി ചരിത്ര വിജയം നേടി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ 1- ചന്ദ്ര’. ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ തകര്‍ത്ത് മു​ന്നേറുന്ന സിനിമ അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിട്ട ലോക, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്.
ഈ സിനിമയില്‍ പല താരങ്ങളും കാമിയോ അപ്പിയറന്‍സില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ മലയാളികളെ ഏറെ ആവേശമായി മാറിയ കാ​മിയോയായിരുന്നു മമ്മൂട്ടിയുടേത്. മുഖം കാണിച്ചില്ലെങ്കിലും ഇത് മമ്മൂട്ടി ആണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മകന്‍ ദുല്‍ഖറും സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ആ സസ്പെന്‍സ് പൊട്ടിക്കുകയും ചെയ്തു. അതോടെ മൂത്തോന് വേണ്ടി ആ​കാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇപ്പോഴിതാ മൂത്തോനായി സിനിമയുടെ വരും ഭാഗങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യുക എളുപ്പമല്ലെന്നാണ് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനു തക്ക കഥയുമായി ചെന്നാലേ അദ്ദേഹം സമ്മതിക്കുകയുള്ളൂ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
‘‘മൂത്തോന്‍ ഒരു എക്സൈറ്റിംഗ് എലമന്റാണ്. പടം ഹിറ്റായി പക്ഷെ അടുത്ത ഭാഗത്തില്‍ മൂത്തോന്‍ ആയി അദ്ദേഹത്തെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അതിന് തക്ക കഥയുമായി ചെന്നാല്‍ മാത്രമേ സമ്മതിക്കുകയുള്ളൂ. ഇതിപ്പോള്‍ ഈ സിനിമ ഹിറ്റായി എന്ന് പറഞ്ഞപ്പോള്‍ നല്ല കാര്യം, സന്തോഷം എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. ഇനി വരാന്‍ പോകുന്ന സിനിമകളിലേക്ക് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യുക എന്നത് വലിയൊരു ടാസ്‌കാണ്. അദ്ദേഹത്തെ ചുമ്മാ കൊണ്ട് വന്നു നിര്‍ത്തുക എന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നു ചെല്ലാനാകും, പക്ഷെ അതിന്റെ പേരില്‍ നമ്മള്‍ പറയുന്നത് ചെയ്യാമോ എന്ന് ചോദിക്കാന്‍ സാധിക്കില്ല...’’ ദുല്‍ഖർ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിത് പറഞ്ഞത്.

ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മോഹൻലാല്‍ ചിത്രമായ എമ്പുരാന് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് ലോക: ചാപ്റ്റർ വണ്‍: ചന്ദ്ര’. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Ads by Google
Wednesday 17 Sep 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW