-->
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസിച്ച് സിനിമാ ലോകത്തെ പ്രമുഖര്‍. രജനീകാന്ത്, കമല്‍ഹാസന്‍, തുടങ്ങി നിരവധി പേര്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.
' ഏറെ ബഹുമാന്യനും , ആദരണീയനും, എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിജി, നിങ്ങളുടെ ജന്മദിനത്തില്‍ ഹൃദയംഗമമായ ആശംസകള്‍. നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ്, നല്ല ആരോഗ്യം, മനസ്സമാധാനം, നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ നയിക്കാനുള്ള ശാശ്വത ശക്തി എന്നിവ നേരുന്നു. ജയ് ഹിന്ദ്' , എന്നാണ് രജനീകാന്ത് എക്‌സില്‍ കുറിച്ചത്.
To the most respected, honourable, and my dear Prime Minister @narendramodi Narendra Modi ji , heartfelt wishes on your birthday. Wishing you long life, good health, peace of mind, and everlasting strength to lead our beloved nation. Jai Hind. 🇮🇳— Rajinikanth (@rajinikanth) September 17, 2025
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഇന്ത്യയിലെ ജനങ്ങളെ സേവിക്കാന്‍ അദ്ദേഹത്തിന് ആരോഗ്യവും ശക്തിയും നേരുന്നു' എന്നാണ് കമല്‍ഹാസന്റെ വാക്കുകള്‍.
Warmest birthday wishes to the Hon’ble Prime Minister, Thiru Narendra Modi avargal. Wishing him good health and strength in service of the people of India.@narendramodi— Kamal Haasan (@ikamalhaasan) September 17, 2025
സംഗീത സംവിധായകന്‍ ഇളയരാജയും പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ' നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍. നിങ്ങളുടെ പ്രചോദനാത്മകമായ നേതൃത്വവും സമര്‍പ്പണവും ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നു. ശക്തവും മികച്ചതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം, സന്തോഷം, കൂടുതല്‍ വിജയം എന്നിവ നേരുന്നു' , ഇളയരാജ എക്‌സില്‍ കുറിച്ചു.
A very Happy Birthday to our Honorable Prime Minister Shri Narendra Modi Ji. Your inspiring leadership and dedication continues to guide India towards a brighter future. Wishing you good health, happiness, and more success in your journey to build a stronger and a better India.…— Ilaiyaraaja (@ilaiyaraaja) September 17, 2025