-->
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. ' മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയായി എത്തുന്നത്. ക്രാന്തി കുമാര്‍ സി എച്ച് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളില്‍ ആണ് സിനിമ ഒരുങ്ങുന്നത്.
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കുട്ടിക്കാലം മുതല്‍ രാഷ്ട്രീയനേതാവാകുന്നതുവരെയുളള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്. അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ ഹീരാബെന്‍ മോദിയുമായുളള ബന്ധത്തെക്കുറിച്ചും സിനിമ ചര്‍ച്ചചെയ്യും. ഛായാഗ്രാഹകന്‍ കെ കെ സെന്തില്‍ കുമാര്‍, സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ സിനിമയുടെ ടെക്നിക്കല്‍ ടീം.