Wednesday, March 11, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 08.41 AM

കലുങ്ക് ചര്‍ച്ച പൊളിക്കാന്‍ നോക്കേണ്ട...നടക്കില്ല ; എംപിയായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് സുരേഷ്ഗോപി

uploads/news/2025/09/801335/sureshgopi.gif

തൃശ്ശൂര്‍: തന്റെ അധികാരപരിധിയില്‍ വച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് കൃത്യമായ ധാരണയുണ്ടെന്നും ആളുകള്‍ക്ക് എംപി സ്ഥാനത്തിരുന്ന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിയുമോ അതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും സുരേഷ്‌ഗോപി. കൊടുങ്ങല്ലൂര്‍ കലുങ്ക് സദസില്‍ പങ്കെടുക്കവെയാണ് തനിക്കെതിരായ ആരോപണങ്ങളില്‍ നടന്റെ പ്രതികരണം.

നിവേദനങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈപിഴകള്‍ ഉയര്‍ത്തിക്കാട്ടി 'കലുങ്ക് സൗഹൃദ സംവാദ' മെന്ന തന്റെ പരിപാടിയുടെ പൊലിമ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. പുള്ളിലെ കലുങ്ക് സദസില്‍ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയാണെന്നും പറഞ്ഞു. എന്നാല്‍ കൊടുങ്ങല്ലൂര്‍ തന്റെ മണ്ഡലത്തില്‍ പെട്ടതല്ലെന്നും തന്റെ അധികാര പരിധിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം 'ആ ചേട്ടന് ഒരു വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയച്ച് ആ പാര്‍ട്ടിയെ കൊണ്ട് നടപടി എടുപ്പിക്കുമെന്നും പറഞ്ഞു. തന്റെ ചെറിയ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കൊടുത്താന്‍ നോക്കേണ്ടെന്നും ഭരത്ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കില്‍ സുരേഷ്‌ഗോപിക്കും അതുണ്ടെന്നും പറഞ്ഞു. കലുങ്ക് സംവാദം സൗഹൃദ വേദിയാണെന്നും എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇനി ഇത് ഒരു തീവ്ര ശക്തിയായി മാറുമെന്നും ഇത് താക്കീത് അല്ല അറിയിപ്പാണെന്നും പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അവിടെയും ഇവിടെയും തെന്നി തെറിച്ച് നില്‍ക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തടയാന്‍ ശ്രമിക്കേണ്ട എല്ലാ ജില്ലകളിലും പരിപാടിയുണ്ടാകുമെന്നും വ്യക്തമാക്കി. സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് തന്നെക്കുറിച്ച് ഉയരുന്ന മറ്റൊരു ആരോപണം. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. സിനിമകള്‍ നൂറു ദിവസം ഓടിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ താല്‍പ്പര്യം കൊണ്ടാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW