Sunday, March 15, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 03.23 PM

' മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും' ; ചേച്ചിക്കൊപ്പം പാ്ട്ട പാടി അനാര്‍ക്കലി മരിക്കാര്‍

singing

ചേച്ചി ലക്ഷ്മി മരിക്കാറിനൊപ്പമുളള പാട്ട് വീഡിയോ പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍. ' മൈഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയിലെ ഇളയരാജ സംഗീതം നല്‍കിയ' മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും' എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസാണ്.

പാട്ട് റിക്കോര്‍ഡ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. പാട്ട് പാടി കഴിഞ്ഞ് കറക്ടായിരുന്നോ എന്ന് അനാര്‍ക്കലി ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ' ഇളയരാജയുടെ പാട്ടായതു കൊണ്ട് കോപ്പിറൈറ്റ് സ്‌ട്രൈക്ക് കിട്ടാതെ നോക്കിക്കോ' എന്ന ഒരാള്‍ തമാശ രൂപേണ കമന്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങള്‍ അറിയിച്ച് എത്തുന്നത്. അപര്‍ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ സെലിബ്രിറ്റികളും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW