-->
ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നാണ് മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ താരങ്ങളടക്കം പ്രശംസിക്കാറുള്ളത്. പലപ്പോഴും അന്യഭാഷയിലുള്ള നടീനടന്മാര്‍ തങ്ങളുടെ ഇഷ്ടതാരമാരെന്ന് ചോദിക്കുമ്പോള്‍ ‘മോഹന്‍ലാല്‍’ എന്ന പേരാണ് ആദ്യം പറയാറുള്ളത്. പാന്‍ ഇന്ത്യന്‍ തലത്തിലുള്ള സിനിമകളിലടക്കം അഭിനയിച്ച് നാലു പതിറ്റാണ്ടിലധികമായി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന ‘വൃഷഭ’യാണ്.
നന്ദകിഷോർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഒക്ടോബർ 16 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ അതിനിടെ ഇപ്പോഴിതാ മോഹൻലാലിനെ വീണ്ടും അധിക്ഷേപിക്കുകയാണ് ബോളിവുഡ് നടനും നിരൂപകനുമായ കെആർകെ. ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രമായ ‘വൃഷഭ’ യില്‍ മോഹൻലാലിനെ നായകനാക്കിയെന്ന പരിഹാസവും ഛോട്ടാ ഭീമിനെ വെച്ച് അശ്ലീല സിനിമാ നിർമ്മാതാവ് ഏക്താ കപൂർ ഒരു സിനിമയെടുക്കുന്നുവെന്നുമാണ് എക്സില്‍ കെആർകെ കുറിച്ചത്.
‘‘അശ്ലീല സിനിമാ നിർമ്മാതാവ് ഏക്താ കപൂർ ഛോട്ടാ ഭീം നായകൻ മോഹൻലാലിനെയും നിര്‍ഭാഗ്യ നായിക ഷനായ കപൂറിനെയും വെച്ച് വൃക്ഷഭ എന്നൊരു ഡി-ഗ്രേഡ് സിനിമ കൂടി നിർമ്മിച്ചിരിക്കുകയാണ്. ഈ സിനിമ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമായി ഛോട്ടാ ഭീമിനെയാണ് ഏക്ത കപൂർ കണക്കാക്കുന്നത്. മൂന്നാംകിട സംവിധായകനായ നന്ദകിഷോറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്...’’ എന്നാണ് കെആർകെ കുറിച്ചത്.
Adult film maker @EktaaRKapoor has produced one more D-grade film #Varusshabha with Chota Bheem actor @Mohanlal and Maha Panauti actress #shanayakapoor! The film will release in #Malayalam #Telugu, #Hindi and #Kannada. Means Ekta considers Chota Bheem the biggest super star in… pic.twitter.com/MkfIOFwZDq— KRK (@kamaalrkhan) September 15, 2025
2017 ല്‍ രണ്ടാമൂഴം എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകളുടെ സമയത്തും കെആർകെ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. സിനിമയില്‍ മോഹൻലാല്‍ ആയിരിക്കും ഭീമന്റെ കഥാപാത്രം അഭിനയിക്കുകയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് അപമാനകരമാകുമെന്നും ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന സൂപ്പര്‍താരം പ്രഭാസ് ആണെന്നുമാണ് കെ ആർ കെ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.
തുടര്‍ന്ന് കെ ആർ കെ കടുത്ത സൈബർ ആക്രമണം നേരിട്ടു. ആരാധകര്‍ താരത്തിന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്തു. സൈബർ ആക്രമണം രൂക്ഷമായതോടെ കെ ആർ കെ മാപ്പ് പറഞ്ഞു. ‘മോഹന്‍ലാലിനെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു, ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായി’ എന്നുമാണ് കെ ആർ കെ അന്ന് പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും വീണ്ടും മോഹന്‍ലാലിനെ പരിഹസിക്കുകയാണ് കെആര്‍കെ. ഇതിനുള്ള മറുപടിയും പ്രേക്ഷകര്‍ താമസിയാതെ നല്‍കുമെന്ന് പോസ്റ്റിന്റെ താഴെ നിറയുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാണ്.
പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രമായ ‘വൃഷഭ’ കണക്‌ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശോഭാ കപൂര്‍, എക്ത ആര്‍ കപൂര്‍, സി.കെ. പദ്മകുമാര്‍, വരുണ്‍ മാത്തുര്‍, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീര്‍ സിങ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെയുണ്ടാകുമെന്നാണ് ഇന്ന് മോഹൻലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘കാത്തിരിപ്പ് അവസാനിക്കുന്നു. ഗര്‍ജനം നാളെത്തുടങ്ങുന്നു. ‘വൃഷഭ’യുടെ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ തയ്യാറാവൂ...’ എന്നാണ് പോസ്റ്ററിനൊപ്പം മോഹൻലാല്‍ കുറിച്ചത്.
The Battles, The Emotions, The Roar.Vrusshabha Teaser drops on 18th September.#RoarOfVrusshabha #Vrusshabha #TheWorldofVrusshabha@Connekktmedia @balajimotionpic @FilmDirector_NK #ShobhaKapoor @EktaaRKapoor #CKPadmaKumar #VarunMathur @imsaurabhmishra @abhishekv_77… pic.twitter.com/v1oHpczF7w— Mohanlal (@Mohanlal) September 16, 2025