Wednesday, March 11, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 01.13 PM

വൈബില്‍ ഉത്സവ സീസണ്‍ ആരംഭിച്ചു, പക്ഷേ; ഗ്ലാസ് വീണ് വിക്കിയുടെ കൈയില്‍ 45 സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നു...’’ ഇമോഷണല്‍ വീഡിയോ പങ്കിട്ട് അന്‍കിത ലോഖന്‍ഡേ

uploads/news/2025/09/800981/Untitled-6.jpg
Ankita lokhande and Vicky in Hospital (Image Source: Youtube)

പവിത്ര റിഷ്ത എന്ന ഹിന്ദി സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അന്‍കിത ലോഖന്‍ഡേ. സഹതാരമായിരുന്ന അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതുമായുള്ള പ്രണയമാണ് അക്കാലത്ത് അന്‍കിതയെ വാര്‍ത്തകളില്‍ നിറച്ചത്. പിന്നീടവര്‍ പക്ഷേ ബ്രേക്കപ്പായി. സുശാന്തുമായുള്ള വേർപിരിയലിനെത്തുടർന്ന് 2019 ലാണ് ബിലാസ്പൂരിൽ നിന്നുള്ള ബിസിനസുകാരനായ വിക്കിയുമായി അന്‍കിത ഡേറ്റിംഗിലായത്. അങ്കിതയുടെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്നയാളാണ് വിക്കി. താമസിയാതെ ഈ ദമ്പതികൾ ആരാധകർക്കിടയിൽ പ്രിയങ്കരിയായി.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം, ഒരു ആഡംബര വിവാഹ ചടങ്ങിൽ വച്ച് ഇവര്‍ വിവാഹിതരായി. അതിനുശേഷം, സ്മാർട്ട് ജോഡി, ബിഗ് ബോസ് 17 തുടങ്ങിയ റിയാലിറ്റി ഷോകളിൽ ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരദമ്പതിമാര്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വേദനാജനകമായ ഒരു അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് താനും ഭർത്താവ് വിക്കി ജെയിനും ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നു പോയതാണ് അന്‍കിത പങ്കിട്ടിരിക്കുന്നത്. ഗ്ലാസ് കഷ്ണങ്ങൾ വിക്കിയുടെ വലതു കൈയിൽ തുളച്ചുകയറി, 45 സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നതിനെക്കുറിച്ചാണ് അന്‍കിത തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നത്. ഇവരുടെ സുഹൃത്തായ ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സിംഗ് ദമ്പതികളുടെ ഇമോഷണല്‍ അവസ്ഥയെക്കുറിച്ചുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു. അതിനു പിന്നാലെയാണ് ആശുപത്രിയില്‍ നിന്നെത്തിയ ശേഷമുള്ള വീഡിയോ അടക്കം എല്ലാം വിവരിച്ച് അന്‍കിത വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘‘ഉത്സവ സീസൺ ആരംഭിച്ചത് ഗണപതി വൈബുകൾ, മസ്തി, ധോൾ-നൃത്തം, ലഡ്ഡു, പൂർണ്ണ ഊർജ്ജസ്വലത എന്നിവയോടെയാണ്... പക്ഷേ അതിനിടയില്‍ ഒരു ചെറിയ അപകടം സംഭവിച്ചു, അതുമൂലം വിക്കിക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു... ഇപ്പോൾ വിക്കി തിരിച്ചു വീട്ടിലെത്തി, ഫിറ്റ് & ഫൈൻ, സുഖം പ്രാപിച്ചുവരികയാണ്... ഈ വ്ലോഗിൽ ആഘോഷവും വൈകാരിക നിമിഷങ്ങളും ഉണ്ട്... ഗണപതി ബാപ്പ മോറിയ...’’ എന്ന ക്യാപ്ഷനൊപ്പമാണ് അന്‍കിത ആശുപത്രിയിലെ കാര്യങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ ആശ്വാസവും കരുത്തും പിന്തുണയും പ്രാര്‍ത്ഥനയും നല്‍കുന്ന കമന്റുകള്‍ ആരാധകര്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW