Sunday, March 15, 2026 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 08.58 AM

കെഎസ്‌യു പ്രവര്‍ത്തകരുടെ തലയില്‍ കറുത്ത തുണിയിട്ട് സംഭവം ; എസ്എച്ച്ഒ ഷാജഹാനെതിരേ നടപടി

uploads/news/2025/09/800937/SHO.jpg

തിരുവനന്തപുരം: കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും തലയില്‍ കറുത്തതുണിയിട്ടു കൊണ്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സംഭവത്തില്‍ എസ്എച്ച്ഒ ഷാജഹാനെതിരേ നടപടി. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് ഷാജഹാനെ സ്ഥലം മാറ്റിയതായിട്ടാണ് വിവരം. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ ഇന്ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

വടക്കാഞ്ചേരിയിലും കുന്നംകുളത്തും എസ്എച്ച് ഒ ആയിരിക്കുമ്പോഴുള്ള കസ്റ്റഡികളുടെ പേരിലാണ് ഷാജഹാന്‍ വിവാദത്തില്‍ പെട്ടത്. ഇയാള്‍ കുന്നംകുളത്ത് എസ്എച്ച്ഒ ആയിരിക്കുമ്പോഴായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായി മാറുകയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരികയകും ചെയ്തു. കഴിഞ്ഞദിവസം ഷാജഹാനെതിരേ കെഎസ് യു വും പ്രതിഷേധവുമായി എത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ കെ.എസ്.യു. നേതാക്കളുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയും പിന്നീട് കെ.എസ്. യു. നേതാക്കളെ തലയില്‍ കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയത് വലിയ വിമര്‍ശനത്തിന് കാരണമായി. കോടതി തന്നെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെ ബിജെപി പ്രാദേശിക നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും 10 ലക്ഷം രൂപ കൊടുത്ത് അത് ഒതുക്കിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നതും വലിയ വിവാദമാണ് വിളിച്ചു വരുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW