-->
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് നേരെ കയ്യേറ്റം നടന്ന സംഭവത്തില്‍ സംസ്ഥാനത്ത് ഉടനീളം വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടന്നു. സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വീണാജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്‌ഐആര്‍. ഇന്ന് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കും.
ഇന്നും പ്രതിഷേധം ഉണ്ടാകുമെന്ന സാഹചര്യം മുന്‍ നിര്‍ത്തി കടുത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പുതുയുഗ യാത്ര പോകുന്ന പാതയിലും കനത്ത സംരക്ഷണം ഒരുക്കും. കഴുത്തിന് പരിക്കേറ്റ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ ചികിത്സയിലാണ്. ഇന്ന് വിദഗ്ദ്ധ പരിശോധന നടത്തും. ആരോഗ്യവിദഗ്ദ്ധര്‍ ഇന്ന് യോഗം ചേരും.
അതേസമയം മന്ത്രിയെ മര്‍ദ്ദിച്ചെന്ന വാദം കെ.എസ്.യു. തള്ളി. ദൃശ്യം പുറത്തുവിടാന്‍ കെ.എസ്.യു.വും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്ര ഇന്ന് ആലപ്പുഴയിലാണ്. കനത്ത സുരക്ഷ നല്‍കും. പലയിടത്തും യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു.
ഡേറ്റാചോര്‍ച്ച പ്രതിസന്ധിയില്‍ നാണംകെട്ടിരിക്കുന്ന സര്‍ക്കാര്‍ അത് മറികടക്കാന്‍ ആസൂത്രിതമായി നടത്തിയ പരിപാടിയാണ് ഇതെന്നും ഇത് തുറന്നുകാട്ടുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഈ സംഭവത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഉടനീളം ആക്രമണം നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റിന് മുന്നിലുള്ള കോണ്‍ഗ്രസിന്റെ ഓഫീസ് ആക്രമിച്ചു. ഇത്തരം ആക്രമണം കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ സമരം നടത്തുമെന്നും സര്‍ക്കാരിന്റെ നാടകം പൊളിക്കുമെന്നുമാണ് യുഡിഎഫ് പ്രതികരണം.