Thursday, March 19, 2026 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 06.10 PM

മുസ്​ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; നിർദേശങ്ങളോടു പ്രതികരിക്കുന്നതായി മെ‍ഡിക്കൽ ബുള്ളറ്റിൻ

update

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുസ്​ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീർ എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ പരിശോധനയിൽ തലയ്ക് കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ല. ചെറിയ നിർദേശങ്ങളോടു പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബ‌ുള്ളറ്റിനിൽ പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഐസിയുവിൽ തുടരുകയാണ് അദ്ദേഹം.

മൂന്നുദിവസം മുൻപാണ് എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് വന്നതിനുപിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW