-->
മലയാള സിനിമകള്‍ ഇന്ത്യന്‍ സിനിമാലോകത്ത് പുതുചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണ്. എങ്കിലും പല തരത്തിലുള്ള വിമര്‍ശനങ്ങളും സിനിമാമേഖല ഏറ്റുവാങ്ങുന്നുണ്ട്. സിനിമയുടെ കണ്ടന്റിനെക്കുറിച്ചും അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചും നായകന്മാര്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ളതെന്നതുമടക്കം പല കാര്യങ്ങളും ചര്‍ച്ചകളില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിങ് നടത്തുന്നതെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.
സുധാകരൻ. സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നതെന്നും സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നുമാണ് സുധാകരന്റെ ആരോപണം.
‘‘ഇന്നത്തെ സിനിമകളുടെ തുടക്കം തന്നെ മദ്യപാനമാണ്, മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പോലും സിനിമകളിൽ മദ്യപിച്ചു തുടങ്ങി, നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരുകയാണ്. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെൻസർ ബോർഡിന് പറയാൻ കഴിയുമല്ലോ. എന്നാല്‍ അവരും മദ്യപിച്ചാണ് ഇത് കാണുന്നത്.
സിനിമ നിർമിച്ചവർ അവർക്ക് കുപ്പി വാങ്ങിക്കൊടുക്കും. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാർട്ടിയുടെ ആളുകളുമായവർ സെൻസർ ബോർഡിലുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ എനിക്കറിയാം...’’ സുധാകരന്‍ പറഞ്ഞു. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് ജി. സുധാകരന്‍ തുറന്നടിച്ചത്.