Wednesday, March 11, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 02.35 PM

ജോലിക്കിടെ അപകടം; തൊഴിലാളിക്ക് ഗുരുതര പരിക്ക്; 3.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

accident
photo; representative

ദുബൈ: ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് 3.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അബുദാബി പരമോന്നത കോടതിയാണ് വിധി പറഞ്ഞത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി കർശന നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് കൃത്യമായി പാലിക്കണമെന്നും കോടതി ഓർമ്മപ്പെടുത്തി.
തൊഴിലുടമ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നു പോയി. തുടർ ചികിത്സകൾ ആവശ്യമാണെന്നും അതിനാൽ നഷ്ടപരിഹാരമായി 10 ദിർഹം വേണമെന്നായിരുന്നു തൊഴിലാളിയുടെ ആവശ്യം.

Ads by Google
Ads by Google
TRENDING NOW