Wednesday, March 11, 2026 Last Updated 15 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 11.43 AM

‘‘കല്യാണിയുടെ പേര് വന്നപ്പോള്‍ മനസില്‍ ആദ്യം വന്നത് ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്...’’ ശാന്തി ബാലചന്ദ്രന്‍

‘ലോക: ചാപ്റ്റര്‍ 1- ചന്ദ്ര’ മലയാളത്തില്‍ പുതുചരിത്രം സൃഷ്ടിച്ച് തരംഗമായി മുന്നേറുകയാണ്. ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശന്റെ പേര് വന്നപ്പോള്‍ മനസ്സിലേക്ക് ആദ്യം വന്നത് കല്യാണിയുടെ അമ്മ ലിസ്സിയുടെ ഒരു കഥാപാത്രമായിരുന്നു എന്ന് പറയുകയാണ് നടിയും സിനിമയുടെ സഹതിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്‍
‘Loka: Chapter 1- Chandra’, Kalyani Priyadarshan, Lissy, santhi balachandran
Santhi Balachandran about Lissy and Kalyani Priyadarshan (Image Source: Youtube)

സിനിമാപ്രേമികൾ കഴിഞ്ഞ കുറെ മാസങ്ങളായി ആകാംഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ‘ലോക’ എന്ന പേരിനു പിന്നില്‍ സിനിമാറ്റിക് യൂണിവേഴ്സ് തന്നെയുണ്ട് എന്ന സൂചന പ്രേക്ഷകര്‍ക്ക് കിട്ടിയിരുന്നു. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് കൂടി കേട്ടപ്പോള്‍ പ്രേക്ഷകരുടെ ആകാംക്ഷ കൂടി. സിനിമയുടെ ഓ​രോ അപ്ഡേഷനുകള്‍ക്കുമൊപ്പം ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണെന്നുള്ളതും പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം കൂട്ടി.
എല്ലാ പ്രതീക്ഷകളും സത്യമാക്കിക്കൊണ്ടാണ് ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ലോക മുന്നേറുന്നത്. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസില്‍ പുതുചരിത്രവും തരംഗവും സൃഷ്ടിക്കുകയാണ്. .
സിനിമയില്‍ കല്യാണിയുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചന്ദ്രയായി എത്തുന്ന കല്യാണിയുടെ അസാമാന്യമായ പ്രകടനവും ആക്‌ഷൻ രംഗങ്ങളിലെ മെയ്‍വഴക്കവും അതിശയിപ്പിക്കുന്നതായിരുന്നു. മലയാള സിനിമയ്ക്കും ഒരു സൂപ്പർ വുമൺ ഉണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ കല്യാണി അവസരമുണ്ടാക്കി.
ഇപ്പോഴിതാ ‘ലോക’യിലേക്ക് കല്യാണിയെ കാസറ്റ് ചെയ്തതിന് പിന്നില്‍ നടി ലിസിയുടെ പഴയ ഒരു ചിത്രവും കാരണമാണെന്ന് പറയുകയാണ് സിനിമയുടെ കോ-റൈറ്ററായ ശാന്തി ബാലചന്ദ്രന്‍. കല്യാണിയുടെ പേര് വന്നപ്പോള്‍ തന്റെ മനസിലേക്ക് ആദ്യം വന്ന രൂപം ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസിയാണെന്നും ആ സിനിമയിലും അവര്‍ വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണെന്നതാണ് ആ റെഫഹന്‍സിന് കാരണമായതെന്നും പറയുകയാണ് ശാന്തി.
‘‘ഈ സിനിമയില്‍ കേന്ദ്രകഥാപാത്രം യക്ഷിയാണ്. യക്ഷി ഒരേ സമയം സോഫ്‌റ്റും കരുത്തുള്ളതുമാണ്. കല്യാണിയെ കൂടാതെ ഞങ്ങളുടെ എടുത്ത് വേറേയും ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ കല്യാണിയുടെ പേര് വന്നപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്ന രൂപം ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്. ആ സിനിമയിലും അവര്‍ വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണ്. അതിനാല്‍ പെട്ടെന്ന് തന്നെ കല്യാണി ചന്ദ്രയാകാന്‍ അനുയോജ്യയായിരിക്കുമെന്ന് തോന്നി.
ഡൊമിനിക്, ‘ആന്റണി’ എന്ന കല്യാണിയുടെ സിനിമ കണ്ടിരുന്നു. അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ എടുത്ത എഫോർട്ട് കാണാന്‍ സാധിച്ചിരുന്നു. ദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. കല്യാണി 2023 ഡിസംബറിലാണ് സൈന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം സെപ്തംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ആ സമയത്തിനിടെ അവര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബെന്നുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് എങ്ങനെ തയ്യാറെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്.
എംഎംഎ കോച്ചിനൊപ്പമാണ് കല്യാണി പരിശീലനം നടത്തിയത്. ഡൊമിനിക്കിന്റെ പ്രോസസിന് അവര്‍ പൂര്‍ണായും കീഴടങ്ങി. ചന്ദ്ര കേള്‍ക്കാന്‍ സാധ്യതയുള്ള പാട്ടുകള്‍ അദ്ദേഹം അവള്‍ക്കു നല്‍കി. സിനിമയില്‍ കാണുന്നത് പോലെയല്ല, വളരെ എക്‌സ്പ്രസീവായ വ്യക്തിയാണ് കല്യാണി. അതിനാല്‍ കല്യാണിയോട് റിയാക്ഷനുകള്‍ കുറയ്ക്കാന്‍ ഡൊമിനിക് പറയുമായിരുന്നു. അവള്‍ അദ്ദേഹത്തെ വിശ്വസിച്ചു...’’ ശാന്തി ബാലചന്ദ്രന്‍ പറഞ്ഞു.

ഓരോ ഫ്രെയിമിലും ഓരോ കഥാപാത്രത്തിലും ഓരോ സംഭാഷണത്തിലും അടുത്ത ഭാഗത്തേക്കുള്ള സൂചനകൾ ഒളിപ്പിച്ചു വച്ച് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോക എന്ന യൂണിവേഴ്സ് ആദ്യ ചാപ്റ്റര്‍ ചന്ദ്ര രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിട്ടു.
കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയതാണിത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, തമിഴിലെ ഡാൻസ് കൊറിയോഗ്രാഫറും നടനുമായ സാൻഡി മാസ്റ്റർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വരാനിരിക്കുന്ന ഭാഗങ്ങളിലേക്കുള്ള നിരവധി സർപ്രൈസ് കഥാപാത്രങ്ങളെ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് ഡൊമിനിക് അരുൺ ലോകയുടെ ലോകം തുറന്നിടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW