-->
ചെന്നൈയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടി ലിസി. തമിഴകത്തിലെയും മലയാളത്തിലെയും പ്രിയതാരങ്ങളെല്ലാം ലിസി ഒരുക്കിയ ക്രിസ്മസ് വിരുന്നിനെത്തിയിരുന്നു. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്ന് ലിസി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇത്തവണയും തന്റെ ചെന്നൈയിലെ വീട്ടിലാണ് ലിസി സഹപ്രവര്‍ത്തകര്‍ക്കായി വിരുന്ന് ഒരുക്കിയത്. തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരായിരുന്നു ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഒപ്പം നടി രാധിക ശരത് കുമാര്‍, ഭര്‍ത്താവും നടനുമായ ശരത് കുമാര്‍, ഖുശ്ബു, ശോഭന, രമ്യ കൃഷ്ണന്‍ , സംഗീത , അശോക് സെല്‍വന്‍ എന്നിവരും ക്രിസ്മസ് വിരുന്നിനെത്തിയിരുന്നു.
പഴയകാല നായികമാരും ഇന്നത്തെ സൂപ്പര്‍ താരങ്ങളും ഒരേ ഫ്രെയിമില്‍ എത്തിയപ്പോള്‍ ആരാധകരും അതൊരു വലിയ വിരുന്നായി മാറി. ക്രിസ്മസ് വിരുന്നില്‍ താരങ്ങള്‍ക്കൊപ്പം ചുവന്ന ക്രിസ്മസ് തീം ചുരിദാറണിഞ്ഞാണ് ലിസി എത്തിയത്. കേക്കും വൈനും വിഭവങ്ങളുമായുളള താരങ്ങളുടെ ക്രിസ്മസ് ആഘോഷത്തിന് ആരാധകര്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്.