Sunday, March 15, 2026 Last Updated 43 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 10.00 AM

' ഇപ്പോഴും ICUവില്‍ തുടരുകയാണ്, കൂടുതല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വന്നേക്കാം' ; രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവെച്ച് സുഹൃത്ത്

signs, shares

പരിപാടിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവെച്ച് സുഹൃത്ത് പ്രതാപ് ജയല്മി. ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദീര്‍ഘനാളത്തേക്ക് ചികിത്സ ആവശ്യമായി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമ്മുടെ പ്രിയപ്പെട്ട രാജേഷ് കേശവിന്റെ Rajesh Keshav ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങള്‍ ഇതൊക്കെയാണ്. രാജേഷ് ഇപ്പോഴും ICU വില്‍ തുടരുകയാണ്, BP യും, പള്‍സുമൊക്കെ നോര്‍മല്‍ ആണെങ്കിലും കാര്‍ഡിയക് അറസ്റ്റിനെ തുടര്‍ന്നുണ്ടായ അവസ്ഥകള്‍ പരിഹരികരിക്കാന്‍ കൂടുതല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. തിരിച്ചു വരവിന്റെ അടയാളങ്ങള്‍ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടര്‍ പറയുന്നു

രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ലേക് ഷോര്‍ ഹോസ്പിറ്റല്‍ ഡോക്ടമാരുടെ ഒരു പാനല്‍ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ updates കുടുംബത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാന്‍ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതല്‍ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടര്‍മാര്‍ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ICU വില്‍ നിന്നും റൂമിലേക്ക് മാറ്റി ആരോഗ്യ നില stable ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കുന്നുള്ളു.

നല്ല ചികിത്സയും, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അര്‍ത്ഥമുണ്ടാകും . ഏറെ പ്രതീക്ഷയോടെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW