Thursday, March 12, 2026 Last Updated 29 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.12 PM

അര്‍ജുനൊപ്പം തൊടിയിലൂടെ നടന്നും ചിരിച്ചുല്ലസിച്ചും തന്റെ ഏഴാം മാസത്തിലെ വയറ്റ് പൊങ്കാല ആഘോഷമാക്കി ദുര്‍ഗ്ഗ കൃഷ്ണ; ലൈഫിലെ മനോഹര നിമിഷ​ങ്ങളെന്ന് ആരാധകര്‍

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമാപ്രേക്ഷകമനസ്സിലിടം നേടിയ താരമായ ദുര്‍ഗ്ഗ കൃഷ്ണ തന്റെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഏഴാം മാസത്തിലെ വയറ്റ് പൊങ്കാലയുടെ വീഡിയോ പങ്കിടുകയാണ് താരം.
Durga Krishna, seventh-month pongala celebrations of durga krishna
Durga Krishna enjoys 7th month pongala with arjun (Image Source: Instagram)

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര യുവ നായികമാരിലേക്ക് വളർന്ന നായികയാണ് ദുര്‍ഗ കൃഷ്ണ. നര്‍ത്തകി കൂടിയായ ദുര്‍ഗ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് മലയാളസിനിമയില്‍ തുടക്കംകുറിച്ചത്. പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് മോഹൻലാൽ ചിത്രം റാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഉടൽ എന്ന സിനിമയിലെ ദുർഗ്ഗ കൃഷ്ണയുടെ അഭിനയം താരത്തെ വിവാദങ്ങളിലേക്കും നയിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കാരണമാണ് താരം വിമര്‍ശനങ്ങള്‍ നേരിട്ടത്. കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച താരം കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
അതിനു പിന്നാലെ തങ്ങള്‍ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് ദുര്‍ഗ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. ബിസിനസുകാരനും നിര്‍മാതാവുമായ ഭർത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തുകൊണ്ടാണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. അഞ്ചാം മാസത്തേക്ക് പ്രെഗ്നൻസി കടന്നതുകൊണ്ടുതെന്നേ സോഷ്യൽ മീഡിയയിൽ നിന്നുപോലും ഒരു ബ്രേക്ക് എടുത്തുവെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ യൂട്യൂബിൽ അത്ര സജീവം അല്ലാതിരുന്ന ദുര്‍ഗ ഗര്‍ഭിണിയായ ശേഷമാണ് എല്ലാ വിശേഷങ്ങളും പങ്കുവച്ചു തുടങ്ങിയത്.
ഇപ്പോഴിതാ ഏഴാം മാസത്തിലേക്ക് കടന്ന തന്റെ ഗര്‍ഭാവസ്ഥയിലെ മറ്റൊരു സന്തോഷം പങ്കിടുകയാണ് ദുര്‍ഗ. ഏഴാം മാസത്തില്‍ നടത്തുന്ന വയറ്റ് പൊങ്കാല വീഡിയോ പങ്കിട്ടാണ് ദുര്‍ഗ സന്തോഷം ഷെയര്‍ ചെയ്യുന്നത്. ‘‘ഏഴാം മാസത്തിലെ വയറ്റ് പൊങ്കാല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദുര്‍ഗയുടെ പോസ്റ്റ്. പ്രാര്‍ത്ഥനയോടെ വയറ്റ് പൊങ്കാലയിട്ട് ആ പായസം കുടിക്കുന്ന ദുര്‍ഗയെയും എല്ലാത്തിനും ഒപ്പം കൂടുന്ന അര്‍ജുനെയും വീഡിയോയില്‍ കാണാം. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്’ എന്നാണ് പല ആരാധകരും കുറിക്കുന്ന കമന്റ്.

Ads by Google
Thursday 11 Sep 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW