Sunday, March 15, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.28 PM

' ബൈബിളിന് പകരം വേദങ്ങള്‍ ആക്കണം, ക്രിസ്ത്യന്‍ പശ്ചാത്തലം അവര്‍ക്ക് മനസിലാകില്ല' ; മെമ്മറീസ് ഹിന്ദിയിലെടുക്കാന്‍ വന്ന നിര്‍മാതാക്കള്‍ പറഞ്ഞത്

hindi, remake

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് മെമ്മറീസ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ചിത്രം പിന്നീട് തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു.

ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ വന്നവര്‍ ചിത്രത്തിലെ നായകന്റെ ക്രിസ്ത്യന്‍ പശ്ചാത്തലം ഹിന്ദു പശ്ചാത്തലമായി മാറ്റണമെന്ന് ആവശ്യപ്പെട്ടു എന്ന് പറയുകയാണ് ജീത്തു ജോസഫ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''മെമ്മറീസിന്റെ ഹിന്ദി റീമേക്കിനായി ഒരു കമ്പനി എന്നെ സമീപിച്ചിരുന്നു. അവര്‍ എന്നോട് പറഞ്ഞത് ബൈബിളിന് പകരം വേദങ്ങള്‍ ആക്കണമെന്നാണ്. പക്ഷെ എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല. അറിയുന്ന എഴുത്തുകാരനെ കണ്ടെത്തിയാല്‍ ഞാന്‍ സംവിധാനം ചെയ്യാമെന്ന് പറഞ്ഞു. അവരോട് ഞാന്‍ ചോദിച്ചതാണ് ഗോവയിലേക്ക് മാറ്റിയാലോ കഥ എന്ന്. സ്ഥലം ഗോവയാക്കാം, പക്ഷെ ഹിന്ദി ബെല്‍റ്റ് മൊത്തമാണ് സിനിമ കാണുന്നത്. അവര്‍ക്ക് ക്രിസ്ത്യന്‍ പശ്ചാത്തലം മനസിലാകില്ലെന്ന് അവര്‍ പറഞ്ഞു'' എന്നാണ് ജീത്തു പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW