Sunday, March 15, 2026 Last Updated 44 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 08.51 AM

കിമോണയില്‍ അതിസുന്ദരിയായി മഞ്ജു വാരിയര്‍; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് താരം

thanks, shares
photo-www.instagram.com/manju.warrier/

ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് നടി മഞ്ജു വാരിയര്‍. ജപ്പാനില്‍ നിന്നുളള ചിത്രങ്ങള്‍ക്കൊപ്പമാണ് മഞ്ജുവിന്റെ കുറിപ്പ്. ജാപ്പനീസ് വേഷമായ കിമോണ ധരിച്ച് അതിസുന്ദരിയായ മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.

' എല്ലായിടത്തുനിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങള്‍ക്കും വലിയ കാര്യങ്ങള്‍ക്കും അതിനിടയിലുളള കാര്യങ്ങള്‍ക്കും, എല്ലാത്തിനും എനിക്കൊരുപാട് നന്ദി പറയാനുണ്ട്. നന്ദി, ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്‌നേഹവും നന്ദിയും.' - മഞ്ജജു കുറിച്ചു.

സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് മഞ്ജുവിന് ജന്മദിനാശംസകള്‍ നേരുന്നത്. പ്രിയാമണി, സൗബിന്‍ ഷാഹിര്‍, ആര്യ ബഡായി, ദീപ്തി സതി തുടങ്ങിയ താരങ്ങള്‍ കമന്റില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW