Saturday, March 14, 2026 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 08.01 PM

വേടനെ പുറത്ത് വിടണം ; തൃക്കാക്കര പോലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം

uploads/news/2025/09/800184/8.gif
photo - facebook

കൊച്ചി: റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കരപോലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം അസഭ്യവര്‍ഷം നടത്തിയായിരുന്നു യുവാക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ മുതല്‍ ഇരുവരും പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുകയാണ്. പിന്നീട് ഉച്ചയ്ക്ക് ശേഷം യുവാക്കള്‍ പരാക്രമം കാണിക്കാന്‍ തുടങ്ങി. എന്നാല്‍ ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാണെന്നുമാണ് സൂചന.

സംഭവത്തിൽ രണ്ടുപേരെയും സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കള്‍ ലോക്കപ്പില്‍ പ്രശ്‌നമുണ്ടാക്കിയതായി പോലീസ്അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ' എന്നായിരുന്നു ഇരുവരുടെയും ചോദ്യം. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW