Thursday, March 19, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 03.20 PM

81,000 കടന്നു റോക്കറ്റ് കുതിപ്പിൽ സ്വർണവില; അന്തംവിട്ട് ഉപഭോക്താക്കൾ

in

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡിട്ടു. ചരിത്രത്തിലാദ്യമായി വില 81000 കടന്നു. പവന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,040 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 19 ദിവസത്തിനുള്ളിൽ വില 10130 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8315 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6475 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്

Ads by Google
Ads by Google
LATEST NEWS
TRENDING NOW