Thursday, March 12, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 02.11 PM

വണ്‍ ഷോള്‍ഡര്‍ പര്‍പ്പിള്‍ സീക്വന്‍ ഗൗണില്‍ ദേവതയെപ്പോലെ തൃഷ കൃഷ്ണന്‍; ഏറ്റവും മികച്ച ജീവിതം നയിക്കുവെന്ന് കുറിച്ച് താരം; ബാര്‍ബി ക്വീന്‍ എന്ന് കുറിച്ച് ആരാധകര്‍

തെന്നിന്ത്യൻ സിനിമയുടെ എക്കാലത്തെയും താരറാണിയാണ് തൃഷ കൃഷ്ണന്‍. ഇന്നും മധുരപതിനേഴിന്റെ അഴകുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്.
Trisha Krishnan, SIIMA Awards 2025
Trisha Krishnan (Image Source: Instagram)

തെന്നിന്ത്യന്‍ താരറാണിയായി പ്രേക്ഷകര്‍ അംഗീകരിച്ച താരമാണ് തൃഷ കൃഷ്ണന്‍. തന്റെ സൗന്ദര്യവും അഭിനയമികവും ഗോസിപ്പുകളിൽ അധികം ഇടംപിടിക്കാത്തതുമാണ് തൃഷയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കാലങ്ങളായുള്ള അഭിനയ ജീവിത്തതിൽ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച തൃഷ മലയാളികള്‍ക്കും ഏറെയിഷ്ടമുള്ള താരമാണ്. രണ്ടു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ റാണിയായി, നമ്പര്‍ വണ്‍ നായികയായി തിളങ്ങുകയാണ് തൃഷ.
മോഡലിങ്ങിൽ തുടർന്ന തൃഷ നിരവധി സൗന്ദര്യ മൽസരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 41-ാം വയസ്സിലും മധുരപ്പതിനേഴിന്റെ അഴകുള്ള തൃഷയെ വെല്ലുന്ന നായികമാര്‍ തെന്നിന്ത്യയില്‍ ഇല്ലെന്നു തന്നെ പറയാം. തൃഷയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം അറിയാന്‍ എന്നും ആരാധകര്‍ക്ക് കൗതുകമാണ്. തമിഴ് സിനിമാലോകത്തിന്റെ സൗന്ദര്യറാണി കൂടിയായ തൃഷ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ വൺ-ഷോൾഡർ സീക്വിൻ പർപ്പിൾ ഗൗണില്‍ ദേവതയെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. അമിത് ജിടി ഡിസൈന്‍ ചെയ്ത പ്ല, നിറത്തിലുള്ള ഗൗണ്‍ ആഡംബരപൂർണ്ണവും ഒഴുകികിടക്കുന്നതുമാണ്. 3D ബീഡിംഗും ലീനിയർ പാറ്റേണുകളിലെ സീക്വിനുകളും സിലൗറ്റുമുള്ള ഗൗണിനൊപ്പം മിനിമൽ ആക്‌സസറീസ് മാത്രമാണ് താരം ധരിച്ചത്. ചിക് അപ്‌ഡോ ഹെയര്‍സ്റ്റൈലാണ് താരം ഇതിനൊപ്പം ചെയ്തത്. സൈമ അവാര്‍ഡ് നിശയില്‍ ഈ ഗൗണില്‍ തൃഷ തിളങ്ങുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
അടുത്തിടെ ദളപതി വിജയുമായി തൃഷ കൃഷ്ണന്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇതിനെക്കുറിച്ച് തൃഷ​യോ വിജയ് യോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

Ads by Google
Wednesday 10 Sep 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW