Friday, March 13, 2026 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 12.45 PM

വളര്‍ത്തുനായയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി തൃഷ; ചിത്രങ്ങള്‍

trisha-krishnan
photo-www.instagram.com/izzykrishnan/

തന്റെ വളര്‍ത്തുനായ ഇസിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി നടി തൃഷ. ഇസി കൃഷ്ണന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ തൃഷ പങ്കുവെച്ചത്. നായയുടെ വാക്കുകളെന്ന പോലെയാണ് ഈ പോസ്റ്റ് കുറിച്ചിരിക്കുന്നത്.

‘ഞാന്‍ ഇന്നലെ ഒന്നാം വയസ്സിലേക്ക് കടന്നു. വയറിന് അത്ര സുഖമില്ലാത്തതുകൊണ്ട് പാര്‍ട്ടി ചെറുതായിട്ടാണ് നടത്തിയത്. എങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം മധുരമായ നിമിഷങ്ങള്‍ എനിക്ക് ലഭിച്ചു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി’

തൃഷ കൃഷ്ണന് സ്വന്തം വളര്‍ത്തുനായകളോടുളള സ്‌നേഹം സിനിമ ലോകത്ത് പ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തൃഷയുടെ മറ്റൊരു വളര്‍ത്തുനായയായ സോറോ വിടവാങ്ങിയത് താരത്തിന് വലിയ ആഘാതമായിരുന്നു. സോറയുടെ വിയോഗത്തില്‍ ദു:ഖിതയായ തൃഷ് അന്ന് ഷൂട്ടിങ്ങില്‍ നിന്ന് പോലും ഇടവേളയെടുത്തിരുന്നു.

Ads by Google
Monday 17 Nov 2025 12.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW