Monday, March 16, 2026 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 08.24 AM

' രാജ്യത്തിന്റെ കറുത്തദിനം' ; ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ച് മനീഷ കൊയ്‌രാള

nepal, over
photo-www.instagram.com/m_koirala/

നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ച് സിനിമാ താരം മനീഷ കൊയ്‌രാള. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരെ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകശര ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. രാജ്യത്തിന്റെ 'കറുത്തദിനം' എന്നാണ് സോഷ്യല്‍ മീഡിയയില്‍ താരം കുറിച്ചത്.

നേപ്പാള്‍ സ്വദേശിനിയായ മനീഷ നേപ്പാളി ഭാഷയിലുളള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ' അഴിമതിക്കെതിരായ രോഷത്തിനും നീതിക്കുവേണ്ടിയുളള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്‍കുമ്പോള്‍, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമാണ്' , എന്നാണ് മനീഷ കൊയ്‌രാള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ നേപ്പാളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് ജെന്‍ സീ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചതോടെ നിരവധി നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW