Sunday, March 15, 2026 Last Updated 24 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 12.32 PM

‘‘നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ല; എന്റെ ജന്മദിനം ഇപ്പോഴും എന്നെ വിശ്വസിക്കുന്ന എല്ലാവർക്കും ഒരു സമർപ്പണമാണ്...’’ 58-ാം ജന്മദിനത്തില്‍ അക്ഷയ് കുമാര്‍

ബോളിവുഡിന്റെ സൂപ്പര്‍താരമായ അക്ഷയ് കുമാര്‍ തന്റെ 58-ാം ജന്മദിനത്തിന്റെ നിറവിലാണ്. ഇപ്പോഴിതാ 34 വർഷത്തെ ബോളിവുഡ് യാത്രയിൽ ആരാധകർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി കുറിക്കുകയാണ് അക്ഷയ് കുമാര്‍.
uploads/news/2025/09/799965/Untitled-5.jpg
Akshay Kumar (Image Source: Instagram)

ബോളിവുഡിലെ ഖിലാഡി എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ അക്ഷയ് കുമാർ 34 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 150ലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഖിലാഡി എന്ന വാക്ക് ഉപയോഗിച്ച് എട്ടിലധികം സിനിമകളുടെ ഭാഗമായിട്ടുള്ള താരം ആക്ഷന്‍ സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറി നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് അക്ഷയ്.
സിനിമകളില്‍ സജീവമായി നില്‍ക്കുന്ന താരം തന്റെ 58-ാം ജന്മദിനത്തിന്റെ നിറവിലാണ്. കരിയറിലും സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുന്നയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ ഹൃദയഹാരിയായ പോസ്റ്റ് പങ്കിടുകയാണ് അക്ഷയ് കുമാര്‍. തന്റെ യാത്ര തന്നോടൊപ്പം നിന്ന ആളുകൾക്കുള്ളതാണെന്നും തന്റെ ആരാധകർക്ക് വേണ്ടി തന്റെ ജീവിതത്തിലെ പ്രവർത്തനങ്ങൾ ഈ സൃഷ്ടിയിൽ പകർത്തുന്നുവെന്നാണ് താരം കുറിച്ചത്. ആരാധകർക്കുള്ള ആദരസൂചകമായി രാഹുൽ നന്ദ സൃഷ്ടിച്ച തന്റെ ഫിലിമോഗ്രാഫി പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക കലാസൃഷ്ടിയും താരം പങ്കുവച്ചു.
‘‘എല്ലാവർക്കും സുപ്രഭാതം...
നിർമ്മാണത്തിൽ 58 വർഷം, ഈ വ്യവസായത്തിൽ 34 വർഷം, 150-ലധികം സിനിമകളും ഇനിയും വരാനിരിക്കുന്നു. എന്നിൽ വിശ്വസിച്ച, ടിക്കറ്റ് വാങ്ങിയ, എന്നെ ഒപ്പിട്ട, എന്നെ നിർമ്മിച്ച, എന്നെ ഗൈഡ് ചെയ്ത, എന്നെ നയിച്ച എല്ലാവർക്കും, ഇത് എന്റെ യാത്രയെപ്പോലെ തന്നെ നിങ്ങളുടെയും കൂടിയാണ്. എല്ലാ ദയാപ്രവൃത്തികൾക്കും, നിരുപാധിക പിന്തുണയ്ക്കും, പ്രോത്സാഹന വാക്കുകൾക്കും നിത്യമായ ‘നന്ദി’ പറയാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ല, എന്റെ ജന്മദിനം ഇപ്പോഴും എന്നെ വിശ്വസിക്കുന്ന എല്ലാവർക്കും ഒരു സമർപ്പണമാണ്.
സ്നേഹവും പ്രാർത്ഥനയും,
നിങ്ങളുടെ അക്ഷയ്
ജയ് മഹാകൽ...
ഭൂമിയിലെ എന്റെ പ്രിയപ്പെട്ട ആളുകൾക്കും, എന്റെ ആരാധകർക്കും വേണ്ടി എന്റെ ജീവിതത്തിലെ സൃഷ്ടികൾ പകർത്തിയതിന് വളരെ കഴിവുള്ള രാഹുൽ നന്ദയ്ക്ക് വളരെയധികം നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അക്ഷയ് കുമാര്‍ ത​ന്റെ സന്തോഷവും പങ്കിട്ടിരിക്കുന്നത്.

Ads by Google
Tuesday 09 Sep 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW