Saturday, March 14, 2026 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 10.06 AM

ഭീതി പരത്തി ബ്ലൂ സീ ഡ്രാഗണ്‍: ബീച്ചുകളടച്ച് സ്‌പെയ്ന്‍

blue, sea, dragon

സ്‌പെയിനിലെ പല ബീച്ചുകളിലേക്കുമുള്ള പ്രവേശനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരോധിച്ചിരിക്കുകയാണ്. അപൂര്‍വവും എന്നാല്‍ മാരക വിഷമുള്ളതുമായ കടല്‍ ജീവിയായ നീല ഡ്രാഗണുകള്‍ (ബ്ലൂ സീ ഡ്രാഗണ്‍) കടല്‍ തീരങ്ങളില്‍ കൂടുതലായി എത്തിയതിനെ തുടര്‍ന്നാണ് ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ഗാര്‍ഡമര്‍ ഡെല്‍ സെഗുറ മുനിസിപ്പാലിറ്റിയിലെ ബീച്ചുകളില്‍ അധികൃതര്‍ അപായ സൂചന നല്‍കിയിട്ടുണ്ട്.

സമുദ്രത്തിലെ അതി മനോഹരവും എന്നാല്‍ ഏറ്റവും അപകടകാരികളുമായ ജീവികളില്‍ ഒന്നാണ് ഈ കടല്‍ ജീവികള്‍. ലോകമെമ്പാടുമുള്ള ചൂടുള്ള സമുദ്രജലത്തിലൂടെഇവ ഒഴുകി നടക്കാറുണ്ട്. എന്നാല്‍ സാധാരണയായി ആഴക്കടലില്‍ കാണുന്ന ഇവ സമീപകാലത്തായി സ്‌പെയിനിന്റെ തീരപ്രദേശങ്ങളില്‍ കൂടുതലായി എത്തിയിട്ടുണ്ട്.നീളമുള്ള ശരീരവും, നീലയും വെള്ളയും നിറങ്ങളോടുകൂടിയ ചിറകുകളും ഉള്ള ഇവയ്ക്ക് ഏകദേശം 3 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. കടല്‍ത്തീരങ്ങളില്‍ ഇവയെ കാണുമ്പോള്‍ കൗതുകം കാരണം പലരും തൊടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവയുടെ ശരീരത്തില്‍ പ്രത്യേകിച്ചും ചിറകുകള്‍ പോലുള്ള ഭാഗങ്ങളില്‍ വിഷം ശേഖരിക്കുന്നതിനുള്ള കോശങ്ങളുണ്ട്.

സ്വന്തമായി വിഷം ഉല്‍പാദിപ്പിക്കാനുള്ള കഴിവില്ലെങ്കിലും ഇവയുടെ പ്രധാന ആഹാരം 'പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍' എന്നറിയപ്പെടുന്ന അതിമാരകമായ വിഷമുള്ള ജെല്ലിഫിഷാണ്. ബ്ലൂ ഡ്രാഗണുകള്‍ ഈ ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോള്‍ അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു. ഈ വിഷം അവയുടെ ചിറകുകളുടെ അറ്റത്ത് സൂക്ഷിക്കപ്പെടുന്നു. ഒരു ഇരയെ ആക്രമിക്കാനോ സ്വയം പ്രതിരോധിക്കാനോ വേണ്ടി ഈ വിഷം പുറത്തുവിടാന്‍ ഇവയ്ക്ക് കഴിവുണ്ട്.

പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാറിന്റെ വിഷം മനുഷ്യര്‍ക്ക് വളരെ അപകടകരമാണ്. അത് സ്പര്‍ശിച്ചാല്‍ കഠിനമായ വേദന, ചുവപ്പ് നിറം, വീക്കം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചിലപ്പോള്‍ ഹൃദയാഘാതം പോലും സംഭവിക്കാം. ബ്ലൂ ഡ്രാഗണ്‍ ഈ വിഷം അതിന്റെ ശരീരത്തില്‍ സംഭരിക്കുന്നതിനാല്‍ ഇവയെ സ്പര്‍ശിക്കുന്നതും സമാനമായ ലക്ഷണങ്ങള്‍ക്ക് കാരണമാകും.

Ads by Google
Tuesday 09 Sep 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW