Sunday, March 15, 2026 Last Updated 37 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 08.50 AM

' ഞങ്ങളുടെ സുപ്രീം പവര്‍, മൂത്തോന്‍' ; മമ്മൂട്ടിയെ കുറിച്ച് അരുണ്‍ കുര്യന്‍

birthday, arun kurian

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ അരുണ്‍ കുര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നടന്‍െ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ചാണ് അരുണ്‍ കുര്യന്‍ കുറിച്ചത്.

'ഞാന്‍: ഞാന്‍ ആദ്യമായിട്ടാ സാറിനെ കാണുന്നേ സാര്‍: (അദ്ദേഹത്തിന്റെ കര്‍ക്കശമായ സ്വരത്തില്‍) എന്നിട്ട്, എങ്ങനെയുണ്ട്? കൊള്ളാവോ? ഞങ്ങള്‍ ഒരുപാട് ചിരിച്ചു. ഞങ്ങളുടെ സുപ്രീം പവറിന്, മൂത്തോന് പിറന്നാളാശംസകള്‍. മമ്മൂട്ടി സാറിന് പിറന്നാളാശംസകള്‍ നേരുന്നു. ലോകയെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി'', എന്നാണ് അരുണ്‍ കുര്യന്റെ വാക്കുകള്‍.

മമ്മൂട്ടിക്കൊപ്പമുളള ഒരു ചിത്രവും അരുണ്‍ കുര്യന്‍ പങ്കുവെച്ചിട്ടുണ്ട്. ചന്തു സലിംകുമാറിനേയും ചിത്രത്തില്‍ കാണാം. ലോക എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ക്കൊപ്പം സുപ്രധാന വേഷങ്ങളില്‍ അരുണും ചന്തുവും ഉണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW