Wednesday, March 11, 2026 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 02.04 PM

‘‘സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായിരുന്നു; ഷോയില്‍ വന്നപ്പോള്‍ വീണ്ടും ആ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു; അതാണ് ഞാൻ ഇറങ്ങിപ്പോന്നത്...’’ രേണു സുധി

ബിഗ് ബോസില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയത്. ഇപ്പോഴിതാ ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും പറയുകയാണ് രേണു സുധി.
Renu Sudhi, Big Boss Malayalam Season 7
Renu Sudhi back to home from big boss (Image Source: Youtube

രേണു സുധിയെന്ന പേര് ആദ്യം പ്രേക്ഷകര്‍ കേട്ടു തുടങ്ങിയത് മിമിക്രി താരവും അഭിനേതാവുമായ കൊല്ലം സുധിയുടെ വാക്കുകളിലൂടെയാണ്. പല വേദികളിലും രേണുവിനെക്കുറിച്ച് വലിയ സ്നേഹത്തോടെ കൊല്ലം സുധി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊല്ലം സുധി അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ രേണുവിനെ സ്​നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി. സാമ്പത്തിക സഹായമടക്കം പലതും രേണുവിനും കുടുംബത്തിനും പല സുമനസ്സുകളും നല്‍കി.
എന്നാല്‍ പിന്നീട് സൈബര്‍ മീഡിയ അറ്റാക്കുകളില്‍ രേണുവിന്റെ പേര് തുടരെത്തുടരെ വന്നു തുടങ്ങി. ഇന്റിമേറ്റ് റീല്‍സ് വീഡിയോകളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളിലെ തുറന്നു പറച്ചിലുകളുമാണ് രേണുവിനെ വാര്‍ത്തകളില്‍ നിറച്ചത്. വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളുമൊക്കെ രേണുവിന് നേരിടേണ്ടി വന്നു. അതിനു പിന്നാലെയായിരുന്നു രേണുവിന്റെ ബിഗ് ബോസ് ഹൗസിലേക്കുള്ള എന്‍ട്രി.
ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ രേണുവിന് അവിടെയും ഒരുപാട് കടമ്പകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനം നല്‍കി രേണു കുടുംബപ്രേക്ഷകരുടെ മനസ്സിലിടം ​നേടിയെങ്കിലും പിന്നീടതിന് കഴിഞ്ഞില്ല. ഷോയുടെ തുടക്കം മുതല്‍ പുറത്താവുമെന്ന് പ്രവചിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രേണുവിന്റേത്.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയതിനെക്കുറിച്ച് പറയുകയാണ്​ രേണു സുധി. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും പിന്നീട് ടാസ്കുകളില്‍ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെന്ന് രേണു സമ്മതിച്ചു. പലതവണ ബിഗ് ബോസിനോട് വീട്ടില്‍ പോകാൻ താൻ ആവശ്യപ്പെട്ടിരുന്നതായും രേണു കൂട്ടിച്ചേർത്തു.
‘‘ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ബിഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോഗ്യം മോശമാണ്, ആ ബുദ്ധിമുട്ടുകളുണ്ട്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. ഏട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയിൽ വന്നപ്പോൾ ഒറ്റക്കായി. ഞാനത് ഷോയിൽ പറയുകയും ചെയ്തു. ഷോയില്‍ വന്നപ്പോള്‍ വീണ്ടും ആ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. അതാണ് ഞാൻ ഇറങ്ങിപ്പോന്നത്.
എന്റെ ആരോഗ്യം ഓക്കെ അല്ല അതു​മൊരു കാരണമാണ്. ഞാൻ അവിടെ നിന്ന് വന്നത് അതുകൊണ്ട് കൂടിയാണ്. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബിഗ് ബോസിൽ വിളിച്ച് കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എനിക്കെതിരെ സംസാരിച്ച എല്ലാവർക്കുമുള്ള മറുപടി. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഇപ്പോഴും എന്റെ മൈൻഡ് ഓക്കെ ആയിട്ടില്ല...’’ രേണു പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ രേണു കാഴ്ച വച്ചിരുന്നു. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു പറഞ്ഞു.

Ads by Google
Monday 08 Sep 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW