-->
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇപ്പോള്‍ വിമാനത്താവളത്തില്‍ നിന്നുമുളള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
' ഫൈന്‍ അടിക്കുന്നതിന് തൊട്ടുമുന്‍പുളള പ്രഹസനം' എന്നാണ് തമാശരൂപേണ നവ്യ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സാരി ഉടുത്ത് മുല്ലപ്പൂ തലയില്‍ വെച്ച് എയര്‍പോര്‍ട്ടില്‍ വരുന്നതും ലോഞ്ചില്‍ നിന്ന് ആഹാരം കഴിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ' അയാം ഫൈന്‍ താങ്ക്യൂ' എന്നാണ് നടന്‍ രമേശ് പിഷാരടി കുറിച്ചത്. ' ഏത് മൂഡ്.. ഫൈന്‍ മൂഡ്', ' ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ തല' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചുണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. വിക്‌ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയല്‍ സംസാരിക്കവെ നവ്യ തെന്നയാണ് അനുഭവം പങ്കുവെച്ചത്.