-->
കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ' ലോക'. ഇപ്പോഴിതാ സിനിമയിലേക്ക് ഒരു വേഷം ചെയ്യാന്‍ സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.
ആ വലിയ വേഷം നിരസിച്ചതില്‍ ഇപ്പോള്‍ ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. ഏത് വേഷം ചെയ്യാനാണ് സമീപിച്ചതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സിന്റെ കൂടെയുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
'ലോക' എന്ന സിനിമയില്‍ ഇല്ല പക്ഷെ ലോക സിനിമയില്‍ ഉണ്ട്. ആ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ഉണ്ടയായിരുന്നു, പക്ഷേ ഞാന്‍ ചെയ്തില്ല. അത് വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷേ വേറെ കുറച്ച് കാരണങ്ങള്‍ കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല.'- ബേസില്‍ പറഞ്ഞു.
റിലീസ് ചെയ്ത് ഒരാഴ്ചക്കുളളില്‍ തെന്ന 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ ഹീറോ സിനിമകൂടിയാണ്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പാലേരി, വിജയ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.