-->
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണിന്ന്. നടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
''ഷാജി കൈലാസ് സാറിന്റെ ആഗസ്ത് 15 എന്ന സിനിമയുടെ ഷൂട്ടിംഗ് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്നു അവിടെ പോയാല്‍ മമ്മൂക്കയെ കാണാം എന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു.. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയ MS മനുവിനെ ആരോമ ഹോട്ടലില്‍ പോയി കണ്ട് ലൊക്കേഷനില്‍ കയറി പറ്റി.. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ദാ അവിടെ ഇരിക്കുന്നു മറ്റൊരു രാജാവ്... റോയല്‍ എന്‍ഫീല്‍ഡ് ഗ്രീന്‍ സിംഗിള്‍ സീറ്റ്.. ആ ബുള്ളറ്റില്‍ ഒന്ന് തൊട്ട് നോക്കി അതിന്റെ അടുത്ത് തന്നെ ഞാന്‍ നിന്നു.. അപ്പോഴാണ് എന്റെ മുന്നിലേക്ക് മമ്മൂക്ക നടന്നു വരുന്നു..മമ്മൂക്കയെ കണ്ടതും എന്റെ തലച്ചോര്‍ എനിക്ക് മുന്നിലുള്ള കാഴ്ച ഒരു തീയേറ്റര്‍ സ്‌ക്രീന്‍ ആക്കി മാറ്റി.. ബാക്കി ഒന്നും ഞാന്‍ കാണുന്നില്ല.. ഞാന്‍ സൃഷ്ടിച്ച സങ്കല്പിക ഫ്രെയിമില്‍ എന്റെ മമ്മൂക്ക നടന്നു വരുന്നു..ഒരു മായ കാഴ്ച പോലെ ഞാന്‍ മമ്മൂക്കയെ നോക്കി നിന്നു.. പെട്ടെന്ന് എന്റെ കൈയില്‍ ഒരു തട്ട്.. ഞാന്‍ പിടിച്ചു നിന്ന ബുള്ളറ്റ് ഒരു ട്രയല്‍ ഓടിച്ചു നോക്കാന്‍ വന്നതായിരുന്നു മമ്മൂക്ക..ഒന്ന് കൂടി കൈയില്‍ തട്ടാമോ മമ്മൂക്ക എന്നൊക്കെ ചോദിക്കാന്‍ തോന്നി.. അപ്പോഴേക്ക് മാറി നിക്ക് മാറി നിക്ക് ബഹളമായി...അങ്ങനെ തുടങ്ങിയ യാത്ര..
ഇന്നിപ്പോള്‍ ബിഗ് ബോസിന് ശേഷം മോനെ ഞാന്‍ നിന്റെ ഒരു ഫാന്‍ ആടാ നിന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു ഷാജി കൈലാസ് സാര്‍ എന്നെ വിളിച്ചു.. മമ്മൂക്കയെ പല തവണ കണ്ടു..സുഖമില്ലാതെ ഇരിക്കുമ്പോഴും അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് പ്രണാമം റിപ്ലൈ എങ്കിലും തരും.. സിനിമയുടെ ട്രെയിലര്‍ അയച്ചപ്പോഴും all the best ആശംസ അയച്ചു..എന്റെ പ്രിയപ്പെട്ട മമ്മൂക്ക അങ്ങയുടെ ജന്മ ദിനത്തില്‍ ജനിക്കാന്‍ കഴിഞ്ഞതും മഹാ മേരുവായി അങ്ങ് നിലനില്‍ക്കുന്ന ഈ മേഖലയില്‍ ഭാഗമാകാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി കാണുന്നു..ഈ ജന്മ ദിനം മറ്റേതൊരു ജന്മ ദിനത്തേക്കാള്‍ അങ്ങേയ്ക്ക് വിലപ്പെട്ടതാണ്.. ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങ് തിരിച്ചു വരുന്നു.. എല്ലാ വിധ പ്രാര്‍ത്ഥനകളും..അഭിനേതാവ് എന്ന നിലയില്‍ എന്റെ ആദ്യ ചുവട് ഈ സെപ്റ്റംബര്‍ 12ന് വെയ്ക്കുന്നു.. അത് കൊണ്ട് ഈ ജന്മ ദിനം നമുക്ക് ഒരുമിച്ചു ആഘോഷിക്കാം..ഒരായിരം ജന്മദിനാശംസകള്‍ മമ്മൂക്ക'', എന്നാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.