Sunday, March 15, 2026 Last Updated 36 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 04.23 PM

' ഈ ചിരി എന്നെന്നും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു' ; മമ്മൂട്ടിയ്ക്ക് ആശംസയുമായി ഷമ്മി തിലകന്‍

actor, wish

നടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ഷമ്മി തിലകന്‍. ആഴമായ ദയയുടെയും സ്‌നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കുന്നു.- എന്നാണ് ഷമ്മി തിലകന്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ മനോഹരമായ ഒരു ചിത്രവും ഷമ്മി തിലകന്‍ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പിറന്നാള്‍ ആശംസകള്‍! പ്രിയപ്പെട്ട മമ്മൂക്ക, രോഗവിമുക്തി നേടിക്കൊണ്ടു തന്നെ ഈ പിറന്നാള്‍ ആഘോഷിക്കാന്‍ അങ്ങേക്കായതില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ട്..! ഹൃദയത്തിന്റെ നന്മ നിറഞ്ഞുനില്‍ക്കുന്ന അങ്ങയുടെ നിഷ്‌കളങ്കമായ ഈ പുഞ്ചിരി കാണാന്‍ കഴിയുന്നത് അങ്ങേയറ്റം സന്തോഷപ്രദമാണ്.

മദര്‍ തെരേസ പറഞ്ഞതു പോലെ, ചില മുഖങ്ങള്‍ അങ്ങനെയാണ്... അവരുടെ പുഞ്ചിരിയില്‍ ദൈവത്തിന്റെ ദയയും സ്‌നേഹവും നിറഞ്ഞുനില്‍ക്കും. ആഴമായ ദയയുടെയും സ്‌നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നു.

ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. പിറന്നാള്‍ ആശംസകള്‍, പ്രിയപ്പെട്ട മമ്മൂക്ക!

Ads by Google
Ads by Google
LATEST NEWS
TRENDING NOW