-->
തിരുവനന്തപുരം: മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ' പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍', എന്നാണ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം പിറന്നാള്‍ ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ ലാന്‍ഡ് ക്രൂയിസറില്‍ ചാരി നില്‍ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അതേസമയം മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.