-->
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ എല്ലാ പിറന്നാളിനും മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ' Happy Birthday Dear Ichakka', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടി മഞ്ജു വാര്യര്‍, നടന്മാരായ രമേശ് പിഷാരടി, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. ജിതിന്‍ കെ ജോസിന്റെ കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുളള അടുത്ത ചിത്രം.