Sunday, March 15, 2026 Last Updated 50 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 01.12 PM

'' എല്ലാവര്‍ക്കും സര്‍വശക്തനും സ്നേഹവും നന്ദിയും'' ; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

share, new
photo-www.facebook.com/Mammootty

പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുളള ബ്ലാക്ക് കളര്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ ചാരി കടലിലേക്കു നോക്കി നില്‍ക്കുന്ന മ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുക. എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട് താരം.

'' എല്ലാവര്‍ക്കും സര്‍വശക്തനും സ്‌നേഹവും നന്ദിയും'' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

'സായന്തനത്തിന്റെ കണ്ണില്‍ ശ്രുതിസാഗരം തിളങ്ങിചാരേ കണ്‍തുറന്നതോ സുവര്‍ണ്ണതാരകം', 'ഈ തിരിച്ചു വരവിന് ഒരു മടങ്ങി പോക്ക് ഇല്ല എന്ന് വിശ്വസിക്കുന്നു', 'മലയാളത്തില്‍ ഒരേ ഒരു രാജാവ്, ഒടുവില്‍ ആ ദിവസം വന്നെത്തി 'രാജാവ് തിരിച്ചെത്തി', 'തീരത്ത് തിരയിലെ താരം, രാജാവിന്റെ വരവിനായി ജനങ്ങള്‍ കാത്തിരുന്നു ഒടുവില്‍ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചു വന്നു'- എന്നൊക്കെയാണ് കമന്റുകള്‍.

അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. ജിതിന്‍ കെ ജോസിന്റെ കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുളള അടുത്ത ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW