Saturday, March 14, 2026 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 02.05 PM

ഗിറ്റാര്‍ വായിച്ച് പാട്ടുപാടി യുവാവ്: കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഒറാങ്ങ്ഉട്ടാന്‍

orangutan, praise, man, performance

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിമനോഹര മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ പലതും നമ്മുടെ ഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചെന്നുവരും. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യുവാവും കുറച്ച് ഒറാങ്ങുട്ടാനുകളുമാണ് വീഡിയോയില്‍ ഉള്ളത്. അവയ്ക്ക് വേണ്ടി പാടുകയാണ് യുവാവ്. ബുദ്ധിശക്തി കൂടിയ മൃഗങ്ങളാണ് ഒറാങ്ങുട്ടാന്‍. അതിനാല്‍ തന്നെ അവ പലപ്പോഴും മനുഷ്യരെ അനുകരിക്കുകയും, അതുപോലെ പെരുമാറുകയും ഒക്കെ ചെയ്യാറുണ്ട്.

plumesofficiel എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അവന്‍ കയ്യടിക്കാന്‍ ആരംഭിക്കുമ്പോള്‍' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഞാന്‍ ഒറാങ്ങ് ഉട്ടാനുകള്‍ക്കുവേണ്ടി പാടുകയായിരുന്നു അപ്പോഴാണ് ഇത് സംഭവിച്ചത്' എന്ന് വീഡിയോയില്‍ തന്നെ കുറിച്ചിരിക്കുന്നതും കാണാം. വീഡിയോയില്‍ കാണുന്നത്, യുവാവ് ഒറാങ്ങ് ഉട്ടാനുകള്‍ക്കുവേണ്ടി പാടുന്നതാണ്. യുവാവ് പാടിത്തുടങ്ങുമ്പോഴേക്കും അവയെല്ലാം പാട്ട് ആസ്വദിക്കാനെന്നവണ്ണം കൃത്യമായി ഓരോരിടത്ത് ഇരിക്കുന്നതും സാകൂതം പാട്ട് കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതുകൊണ്ടും തീര്‍ന്നില്ല, പാടുന്ന യുവാവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ഒറാങ്ങ് ഉട്ടാന്‍ കയ്യടിക്കുന്നതാണ് കാണുന്നത്.

'ഒറാങ്ങ് ഉട്ടാനുകള്‍ക്കൊപ്പം പാടാനും ഒപ്പം കുറച്ച് നേരം ചെലവഴിക്കാനും കഴിഞ്ഞത് വളരെ മനോഹരമായ നിമിഷമായിരുന്നു. വളരെ മനോഹരവും പ്രത്യേകതയുള്ളതുമായവയാണ് അവ. നിര്‍ഭാഗ്യവശാല്‍, അവ വേട്ടയാടല്‍, നിയമവിരുദ്ധമായ കച്ചവടം തുടങ്ങിയ അനേകം ഭീഷണികള്‍ നേരിടുന്നുണ്ട്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. എന്തായാലും, ഈ അതിമനോഹരമായ വീഡിയോയ്ക്ക് നിരവധിപ്പേര്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 06 Sep 2025 02.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW