Friday, March 13, 2026 Last Updated 23 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 10.34 AM

കുഞ്ഞാറ്റയ്ക്ക് സദ്യ വാരിക്കൊടുത്ത് ഉര്‍വശി; മകള്‍ക്കൊപ്പം ഓണം ആഘോഷിച്ച് താരം

urvashi
photo-www.instagram.com/therealurvasi/

മകള്‍ തേജലക്ഷ്മിക്കൊപ്പം ദുബായയില്‍ ഓണമാഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് നടി ഉര്‍വശി. മകള്‍ക്ക്ഓണസദ്യ വാരിക്കൊടുക്കുന്ന ഹൃദ്യമായ വീഡിയോയാണ് ഉര്‍വശി പങ്കുവെച്ചത്. അച്ചുവിന്റെ അമ്മ സിനിമയിലെ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന പാട്ടോടു കുടിയാണ് ദൃശ്യം.

എന്റെ സുന്ദരി മകളോടൊപ്പം ദുബായിയില്‍ ഓണം ആഘോഷിച്ചു. എല്ലാവര്‍ക്കും ഓണാശംസകള്‍ വീഡിയോയ്‌ക്കൊപ്പം ഉര്‍വശി കുറിച്ചു. മകള്‍ക്ക് സദ്യ വാരിക്കൊടുക്കുന്ന വീഡിയോ അത്യധികം സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നിരവധിപ്പേരാണ് ഇവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് എത്തിയത്.

അതേസമയം അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കുഞ്ഞാറ്റയെന്ന തേജലക്ഷ്മി. സുന്ദരിയായവള്‍ സ്‌റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുന്നത്. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സുന്ദരിയായവള്‍ സ്‌റ്റെല്ല. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ നായകന്‍.

Ads by Google
Saturday 06 Sep 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW