Friday, March 13, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 09.16 AM

ഈ സിനിമയ്ക്ക് ലഭിക്കുന്ന സ്നേഹം കണ്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി; ‘ലോക’യെ പ്രശംസിച്ച് ആലിയ ഭട്ട്

alia-bhatt-

മലയാള സിനിമയുടെ പ്രശസ്തി നാൾക്കുനാൾ വർദ്ധിച്ചുവരുന്നതിന് ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് നിർമ്മിച്ച 'ലോക: ചാപ്റ്റർ 1' എന്ന സിനിമയെയാണ് ആലിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രശംസിച്ചത്. മലയാള സിനിമയുടെ വളർച്ചയെക്കുറിച്ചും അതിന്റെ സാങ്കേതിക മികവിനെക്കുറിച്ചുമുള്ള ആലിയയുടെ വാക്കുകൾ സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

'പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിക്കുന്ന മലയാള സിനിമയ്ക്ക് അഭിവാദ്യങ്ങൾ' എന്ന് കുറിച്ചുകൊണ്ടാണ് ആലിയ പോസ്റ്റ് ആരംഭിച്ചത്. "പുരാണ കഥകളും നിഗൂഢതയും ചേർന്ന മനോഹരമായ ഒരു സിനിമയാണിത്. ഈ സിനിമയ്ക്ക് ലഭിക്കുന്ന സ്നേഹം കണ്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി. സിനിമയോടുള്ള എന്റെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവെപ്പാണിത്" എന്നും ആലിയ കൂട്ടിച്ചേർത്തു. ഈ പ്രശംസ മലയാള സിനിമയ്ക്ക് വലിയൊരു പാൻ ഇന്ത്യൻ ശ്രദ്ധ നേടാൻ സഹായകമാകും എന്ന് നിസംശയം പറയാം.

alia-bhatt-

റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി. കല്ല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമകൂടിയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW