Saturday, March 14, 2026 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 07.49 AM

ഇതല്പം വെറൈറ്റി തന്നെ! ഗതാഗതകുരുക്കില്‍ സ്‌കൂട്ടര്‍ ചുമന്ന് യുവാക്കള്‍, വൈറലായി വീഡിയോ

men, carry, scooter, shoulder, gurgaon

ഗുരുഗ്രാമില്‍ കനത്ത മഴയും വെള്ളക്കെട്ടും മൂലം വലിയ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പല ദിവസങ്ങളിലും സര്‍ക്കാര്‍ ആളുകളോട് വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കാനും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാനും ഒക്കെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല റോഡുകളും വെള്ളക്കെട്ടിലായി. ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് മണിക്കൂറുകളോളമാണ് ആളുകള്‍ കുടുങ്ങിക്കിടന്നത്.

ഇപ്പോഴിതാ ഒരാള്‍ ഷെയര്‍ ചെയ്തിരിക്കുന്ന കനത്ത വെള്ളക്കെട്ടിലൂടെ രണ്ടുപേര്‍ വണ്ടിയും ചുമന്നുകൊണ്ട് പോകുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്‌കൂട്ടറും ചുമന്ന് ഗതാഗതക്കുരുക്കില്‍ മറ്റ് വാഹനങ്ങള്‍ക്ക് ഇടയിലൂടെ പോകുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഗുരുഗ്രാമില്‍ നിന്നാണ് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.

'ഗുരുഗ്രാമില്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി ഒരാള്‍ തന്റെ സ്‌കൂട്ടറും തോളില്‍ ചുമന്നു കൊണ്ടുപോകുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ ബസും കാറുകളും സ്‌കൂട്ടറുകളും അടക്കം അനേകം വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്നതായും കാണാം.

വീഡിയോ വൈറലായതോടെ നിരവധിപേരാണ് 'ടൗണില്‍ ഒരു പുതിയ ബാഹുബലി ഇറങ്ങിയിരിക്കുന്നു' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'ഈ സ്‌കൂട്ടര്‍ അതില്‍ ഏതെങ്കിലും ഒരു കാറിന്റെ മുകളില്‍ വീണുപോയിരുന്നെങ്കിലോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം. 'ഓഫീസില്‍ പോകുന്നവരും ഇതുപോലെ ചെയ്യേണ്ടി വരുന്ന കാലം വിദൂരമല്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW