Friday, March 13, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 04.10 PM

മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു

palakkad
photo; representative

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഈരിലെ മണികണ്ഠനാനാണ് കൊല്ലപ്പെട്ടത്. 35 വയസ്സായിരുന്നു. ആനക്കല്ല് ഈരില്‍ തന്നെയുള്ള ഈശ്വരനാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW