-->
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലോക- ചാപ്റ്റര്‍:1 ചന്ദ്ര. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ഇപ്പോഴിതാ കല്യാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ലോകയുടെ അണിയറപ്രവര്‍ത്തകര്‍ക്കും അക്ഷയ് കുമാര്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
'കഴിവ് പാരമ്പര്യമായി കിട്ടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട് , ഇപ്പോള്‍ കണ്ടു. കല്യാണി, പ്രിയദര്‍ശന്‍ സാറിന്റെ മകളുടെ ബ്രില്യന്റ് ആക്ടിങ്ങിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടു. ലോകയില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, ഒപ്പം ഹിന്ദി പതിപ്പിനും'- എന്നാണ് അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
Talent runs in the family…suna thaa, ab dekh liya! Hearing lovely things about the brilliant acting chops of @kalyanipriyan, Priyadarshan Sir’s daughter. My best wishes to her and the entire team of #Lokah on their Hindi version release. More power 🙌— Jolly Mishra - Asli Jolly from Kanpur (@akshaykumar) September 3, 2025
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.
അതേസമയം പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണിപ്പോള്‍ അക്ഷയ് കുമാര്‍. മലയാള ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹായ്‌വാനിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.